Waylun Likulli Humazatin Lumazahin  | َ104-001. കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം. | وَيْل ٌ لِكُلِّ هُمَزَة ٍ لُمَزَة ٍ |
Al-Ladhī Jama`a Mālāan Wa `Addadahu  | َ104-002. അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്. | الَّذِي جَمَعَ مَالا ً وَعَدَّدَهُ |
Yaĥsabu 'Anna Mālahu 'Akhladahu  | َ104-003. അവന്‍റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു. | يَحْسَبُ أَنَّ مَالَهُ~ُ أَخْلَدَهُ |
Kallā ۖ Layunbadhanna Fī Al-Ĥuţamahi  | َ104-004. നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും. | كَلاَّ ۖ لَيُنْبَذَنَّ فِي الْحُطَمَةِ |
Wa Mā 'Adrāka Mā Al-Ĥuţamahu  | َ104-005. ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? | وَمَا أَدْرَاكَ مَا الْحُطَمَةُ |
Nāru Al-Lahi Al-Mūqadahu  | َ104-006. അത് അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു. | نَارُ اللَّهِ الْمُوقَدَةُ |
Allatī Taţţali`u `Alá Al-'Af'idahi  | َ104-007. ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ | الَّتِي تَطَّلِعُ عَلَى الأَفْئِدَةِ |
'Innahā `Alayhim Mu'uşadahun  | َ104-008. തീര്‍ച്ചയായും അത് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും. | إِنَّهَا عَلَيْهِمْ مُؤصَدَة ٌ |
Fī `Amadin Mumaddadahin  | َ104-009. നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്. | فِي عَمَد ٍ مُمَدَّدَة ٍ |