Wa Al-`Ādiyāti Đabĥāan  | َ100-001. കിതച്ചു കൊണ്ട് ഓടുന്നവയും, | وَالْعَادِيَاتِ ضَبْحا ً |
Fālmūriyāti Qadĥāan  | َ100-002. അങ്ങനെ ( കുളമ്പ് കല്ലില്‍ ) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും, | فَالْمُورِيَاتِ قَدْحا ً |
Fālmughīrāti Şubĥāan  | َ100-003. എന്നിട്ട് പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവയും , | فَالْمُغِيرَاتِ صُبْحا ً |
Fa'atharna Bihi Naq`āan  | َ100-004. അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവയും | فَأَثَرْنَ بِه ِِ نَقْعا ً |
Fawasaţna Bihi Jam`āan  | َ100-005. അതിലൂടെ (ശത്രു) സംഘത്തിന്‍റെ നടുവില്‍ പ്രവേശിച്ചവയും (കുതിരകള്‍ ) തന്നെ സത്യം. | فَوَسَطْنَ بِه ِِ جَمْعا ً |
'Inna Al-'Insāna Lirabbihi Lakanūdun  | َ100-006. തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ. | إِنَّ الإِنسَانَ لِرَبِّه ِِ لَكَنُود ٌ |
Wa 'Innahu `Alá Dhālika Lashahīdun  | َ100-007. തീര്‍ച്ചയായും അവന്‍ അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു. | وَإِنَّه ُُ عَلَى ذَلِكَ لَشَهِيد ٌ |
Wa 'Innahu Liĥubbi Al-Khayri Lashadīdun  | َ100-008. തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു. | وَإِنَّه ُُ لِحُبِّ الْخَيْرِ لَشَدِيد ٌ |
'Afalā Ya`lamu 'Idhā Bu`thira Mā Fī Al-Qubūri  | َ100-009. എന്നാല്‍ അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ട് വരപ്പെടുകയും , | أَفَلاَ يَعْلَمُ إِذَا بُعْثِرَ مَا فِي الْقُبُورِ |
Wa Ĥuşşila Mā Fī Aş-Şudūri  | َ100-010. ഹൃദയങ്ങളിലുള്ളത് വെളിക്ക് കൊണ്ടു വരപ്പെടുകയും ചെയ്താല്‍ , | وَحُصِّلَ مَا فِي الصُّدُورِ |
'Inna Rabbahum Bihim Yawma'idhin Lakhabīrun  | َ100-011. തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു. | إِنَّ رَبَّهُمْ بِهِمْ يَوْمَئِذ ٍ لَخَبِير ٌ |