Aqra' Biāsmi Rabbika Al-Ladhī Khalaqa  | َ096-001. സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക. | اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ |
Khalaqa Al-'Insāna Min `Alaqin  | َ096-002. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. | خَلَقَ الإِنسَانَ مِنْ عَلَق ٍ |
Aqra' Wa Rabbuka Al-'Akramu  | َ096-003. നീ വായിക്കുക നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. | اقْرَأْ وَرَبُّكَ الأَكْرَمُ |
Al-Ladhī `Allama Bil-Qalami  | َ096-004. പേന കൊണ്ട് പഠിപ്പിച്ചവന്‍ | الَّذِي عَلَّمَ بِالْقَلَمِ |
`Allama Al-'Insāna Mā Lam Ya`lam  | َ096-005. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു. | عَلَّمَ الإِنسَانَ مَا لَمْ يَعْلَمْ |
Kallā 'Inna Al-'Insāna Layaţghá  | َ096-006. നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായി തീരുന്നു. | كَلاَّ إِنَّ الإِنسَانَ لَيَطْغَى |
'An Ra'āhu Astaghná  | َ096-007. തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍ | أَنْ رَآهُ اسْتَغْنَى |
'Inna 'Ilá Rabbika Ar-Ruj`á  | َ096-008. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിലേക്കാണ് മടക്കം. | إِنَّ إِلَى رَبِّكَ الرُّجْعَى |
'Ara'ayta Al-Ladhī Yanhá  | َ096-009. വിലക്കുന്നവനെ നീ കണ്ടുവോ? | أَرَأَيْتَ الَّذِي يَنْهَى |
`Abdāan 'Idhā Şallá  | َ096-010. ഒരു അടിയനെ, അവന്‍ നമസ്കരിച്ചാല്‍. | عَبْدا ً إِذَا صَلَّى |
'Ara'ayta 'In Kāna `Alá Al-Hudá  | َ096-011. അദ്ദേഹം സന്‍മാര്‍ഗത്തിലാണെങ്കില്‍ , ( ആ വിലക്കുന്നവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന് ) നീ കണ്ടുവോ? | أَرَأَيْتَ إِنْ كَانَ عَلَى الْهُدَى |
'Aw 'Amara Bit-Taqwá  | َ096-012. അഥവാ അദ്ദേഹം സൂക്ഷ്മത കൈ കൊള്ളാന്‍ കല്‍പിച്ചിരിക്കുകയാണെങ്കില്‍ | أَوْ أَمَرَ بِالتَّقْوَى |
'Ara'ayta 'In Kadhdhaba Wa Tawallá  | َ096-013. അവന്‍ ( ആ വിലക്കുന്നവന്‍ ) നിഷേധിച്ചു തള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ ( അവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന് ) നീ കണ്ടുവോ? | أَرَأَيْتَ إِنْ كَذَّبَ وَتَوَلَّى |
'Alam Ya`lam Bi'anna Al-Laha Yará  | َ096-014. അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണെ്ടന്ന്? | أَلَمْ يَعْلَمْ بِأَنَّ اللَّهَ يَرَى |
Kallā La'in Lam Yantahi Lanasfa`ā Bin-Nāşiyahi  | َ096-015. നിസ്സംശയം. അവന്‍ വിരമിച്ചിട്ടില്ലെങ്കല്‍ നാം ആ കുടുമ പിടിച്ചു വലിക്കുക തന്നെ ചെയ്യും . | كَلاَّ لَئِنْ لَمْ يَنْتَه ِِ لَنَسْفَعَا بِالنَّاصِيَةِ |
Nāşiyatin Kādhibatin Khāţi'ahin  | َ096-016. കള്ളം പറയുന്ന , പാപം ചെയ്യുന്ന കുടുമ. | نَاصِيَة ٍ كَاذِبَةٍ خَاطِئَة ٍ |
Falyad`u Nādiyah  | َ096-017. എന്നിട്ട് അവന്‍ അവന്‍റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ. | فَلْيَدْعُ نَادِيَه |
Sanad`u Az-Zabāniyaha  | َ096-018. നാം സബാനിയത്തിനെ ( ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ ) വിളിച്ചുകൊള്ളാം. | سَنَدْعُ الزَّبَانِيَةَ |
Kallā Lā Tuţi`hu Wa Asjud Wāqtarib  | َ096-019. നിസ്സംശയം; നീ അവനെ അനുസരിച്ചു പോകരുത് , നീ പ്രണമിക്കുകയും സാമീപ്യം നേടുകയും ചെയ്യുക. | كَلاَّ لاَ تُطِعْهُ وَاسْجُدْ وَاقْتَرِبْ |