Wa Ađ-Đuĥá  | َ093-001. പൂര്‍വ്വാഹ്നം തന്നെയാണ സത്യം; | وَالضُّحَى |
Wa Al-Layli 'Idhā Sajá  | َ093-002. രാത്രി തന്നെയാണ സത്യം; അത് ശാന്തമാവുമ്പോള്‍ | وَاللَّيْلِ إِذَا سَجَى |
Mā Wadda`aka Rabbuka Wa Mā Qalá  | َ093-003. ( നബിയേ, ) നിന്‍റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല. | مَا وَدَّعَكَ رَبُّكَ وَمَا قَلَى |
Wa Lal'ākhiratu Khayrun Laka Mina Al-'Ūlá  | َ093-004. തീര്‍ച്ചയായും പരലോകമാണ് നിനക്ക് ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്. | وَلَلآخِرَةُ خَيْر ٌ لَكَ مِنَ الأُولَى |
Wa Lasawfa Yu`ţīka Rabbuka Fatarđá  | َ093-005. വഴിയെ നിനക്ക് നിന്‍റെ രക്ഷിതാവ് ( അനുഗ്രഹങ്ങള്‍ ) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ.് | وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَى |
'Alam Yajidka Yatīmāan Fa'āwá  | َ093-006. നിന്നെ അവന്‍ ഒരു അനാഥയായി കണെ്ടത്തുകയും , എന്നിട്ട് ( നിനക്ക് ) ആശ്രയം നല്‍കുകയും ചെയ്തില്ലേ? | أَلَمْ يَجِدْكَ يَتِيما ً فَآوَى |
Wa Wajadaka Đāllāan Fahadá  | َ093-007. നിന്നെ അവന്‍ വഴി അറിയാത്തവനായി കണെ്ടത്തുകയും എന്നിട്ട് ( നിനക്ക് ) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു. | وَوَجَدَكَ ضَالّا ً فَهَدَى |
Wa Wajadaka `Ā'ilāan Fa'aghná  | َ093-008. നിന്നെ അവന്‍ ദരിദ്രനായി കണെ്ടത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു. | وَوَجَدَكَ عَائِلا ً فَأَغْنَى |
Fa'ammā Al-Yatīma Falā Taqhar  | َ093-009. എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത് | فَأَمَّا الْيَتِيمَ فَلاَ تَقْهَرْ |
Wa 'Ammā As-Sā'ila Falā Tanhar  | َ093-010. ചോദിച്ച് വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്. | وَأَمَّا السَّائِلَ فَلاَ تَنْهَرْ |
Wa 'Ammā Bini`mati Rabbika Faĥaddith  | َ093-011. നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക. | وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ |