Wa Al-Layli 'Idhā Yaghshá  | َ092-001. രാവിനെതന്നെയാണ സത്യം ; അത് മൂടികൊണ്ടിരിക്കുമ്പോള്‍ | وَاللَّيْلِ إِذَا يَغْشَى |
Wa An-Nahāri 'Idhā Tajallá  | َ092-002. പകലിനെ തന്നെയാണ സത്യം ; അത് പ്രത്യക്ഷപ്പെടുമ്പോള്‍ | وَالنَّهَارِ إِذَا تَجَلَّى |
Wa Mā Khalaqa Adh-Dhakara Wa Al-'Unthá  | َ092-003. ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ സത്യം; | وَمَا خَلَقَ الذَّكَرَ وَالأُنْثَى |
'Inna Sa`yakum Lashattá  | َ092-004. തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു. | إِنَّ سَعْيَكُمْ لَشَتَّى |
Fa'ammā Man 'A`ţá Wa Attaqá  | َ092-005. എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും | فَأَمَّا مَنْ أَعْطَى وَاتَّقَى |
Wa Şaddaqa Bil-Ĥusná  | َ092-006. ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ | وَصَدَّقَ بِالْحُسْنَى |
Fasanuyassiruhu Lilyusrá  | َ092-007. അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൌകര്യപ്പെടുത്തി കൊടുക്കുന്നതാണ്. | فَسَنُيَسِّرُه ُُ لِلْيُسْرَى |
Wa 'Ammā Man Bakhila Wa Astaghná  | َ092-008. എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും, | وَأَمَّا مَنْ بَخِلَ وَاسْتَغْنَى |
Wa Kadhdhaba Bil-Ĥusná  | َ092-009. ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ | وَكَذَّبَ بِالْحُسْنَى |
Fasanuyassiruhu Lil`usrá  | َ092-010. അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൌകര്യമൊരുക്കികൊടുക്കുന്നതാണ്. | فَسَنُيَسِّرُه ُُ لِلْعُسْرَى |
Wa Mā Yughnī `Anhu Māluhu 'Idhā Taraddá  | َ092-011. അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്‍റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല. | وَمَا يُغْنِي عَنْهُ مَالُهُ~ُ إِذَا تَرَدَّى |
'Inna `Alaynā Lalhudá  | َ092-012. തീര്‍ച്ചയായും മാര്‍ഗദര്‍ശനം നമ്മുടെ ബാധ്യതയാകുന്നു. | إِنَّ عَلَيْنَا لَلْهُدَى |
Wa 'Inna Lanā Lal'ākhirata Wa Al-'Ūlá  | َ092-013. തീര്‍ച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും. | وَإِنَّ لَنَا لَلآخِرَةَ وَالأُولَى |
Fa'andhartukum Nārāan Talažžá  | َ092-014. അതിനാല്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നു. | فَأَنْذَرْتُكُمْ نَارا ً تَلَظَّى |
Lā Yaşlāhā 'Illā Al-'Ashqá  | َ092-015. ഏറ്റവും ദുഷ്ടനായ വ്യക്തിയല്ലാതെ അതില്‍ പ്രവേശിക്കുകയില്ല. | لاَ يَصْلاَهَا إِلاَّ الأَشْقَى |
Al-Ladhī Kadhdhaba Wa Tawallá  | َ092-016. നിഷേധിച്ചു തള്ളുകയും, പിന്തിരിഞ്ഞു കളയുകയും ( വ്യക്തി ) | الَّذِي كَذَّبَ وَتَوَلَّى |
Wa Sayujannabuhā Al-'Atqá  | َ092-017. ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നതാണ്. | وَسَيُجَنَّبُهَا الأَتْقَى |
Al-Ladhī Yu'utī Mālahu Yatazakká  | َ092-018. പരിശുദ്ധിനേടുവാനായി തന്‍റെ ധനം നല്‍കുന്ന ( വ്യക്തി ) | الَّذِي يُؤْتِي مَالَه ُُ يَتَزَكَّى |
Wa Mā Li'ĥadin `Indahu Min Ni`matin Tujzá  | َ092-019. പ്രത്യുപകാരം നല്‍കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്‍റെ പക്കല്‍ ഒരാള്‍ക്കുമില്ല. | وَمَا لِأحَدٍ عِنْدَه ُُ مِنْ نِعْمَة ٍ تُجْزَى |
'Illā Abtighā'a Wajhi Rabbihi Al-'A`lá  | َ092-020. തന്‍റെ അത്യുന്നതനായ രക്ഷിതാവിന്‍റെ പ്രീതി തേടുക എന്നതല്ലാതെ. | إِلاَّ ابْتِغَاءَ وَجْهِ رَبِّهِ الأَعْلَى |
Wa Lasawfa Yarđá  | َ092-021. വഴിയെ അവന്‍ തൃപ്തിപ്പെടുന്നതാണ്. | وَلَسَوْفَ يَرْضَى |