Lā 'Uqsimu Bihadhā Al-Baladi  | َ090-001. ഈ രാജ്യത്തെ ( മക്കയെ ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു. | لاَ أُقْسِمُ بِهَذَا الْبَلَدِ |
Wa 'Anta Ĥillun Bihadhā Al-Baladi  | َ090-002. നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും. | وَأَنْتَ حِلّ ٌ بِهَذَا الْبَلَدِ |
Wa Wālidin Wa Mā Walada  | َ090-003. ജനയിതാവിനെയും, അവന്‍ ജനിപ്പിക്കുന്നതിനെയും തന്നെയാണ സത്യം. | وَوَالِد ٍ وَمَا وَلَدَ |
Laqad Khalaqnā Al-'Insāna Fī Kabadin  | َ090-004. തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു. | لَقَدْ خَلَقْنَا الإِنسَانَ فِي كَبَد ٍ |
'Ayaĥsabu 'An Lan Yaqdira `Alayhi 'Aĥadun  | َ090-005. അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണേ്ടാ? | أَيَحْسَبُ أَنْ لَنْ يَقْدِرَ عَلَيْهِ أَحَد ٌ |
Yaqūlu 'Ahlaktu Mālāan Lubadāan  | َ090-006. അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന്. | يَقُولُ أَهْلَكْتُ مَالا ً لُبَدا ً |
'Ayaĥsabu 'An Lam Yarahu 'Aĥadun  | َ090-007. അവന്‍ വിചാരിക്കുന്നുണേ്ടാ; അവനെ ആരുംകണ്ടിട്ടില്ലെന്ന്? | أَيَحْسَبُ أَنْ لَمْ يَرَهُ~ُ أَحَد ٌ |
'Alam Naj`al Lahu `Aynayni  | َ090-008. അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ? | أَلَمْ نَجْعَلْ لَه ُُ عَيْنَيْنِ |
Wa Lisānāan Wa Shafatayni  | َ090-009. ഒരു നാവും രണ്ടു ചുണ്ടുകളും | وَلِسَانا ً وَشَفَتَيْنِ |
Wa Hadaynāhu An-Najdayni  | َ090-010. തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍ അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു. | وَهَدَيْنَاهُ النَّجْدَيْنِ |
Falā Aqtaĥama Al-`Aqabaha  | َ090-011. എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല. | فَلاَ اقْتَحَمَ الْعَقَبَةَ |
Wa Mā 'Adrāka Mā Al-`Aqabahu  | َ090-012. ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ? | وَمَا أَدْرَاكَ مَا الْعَقَبَةُ |
Fakku Raqabahin  | َ090-013. ഒരു അടിമയെ മോചിപ്പിക്കുക. | فَكُّ رَقَبَة ٍ |
'Aw 'Iţ`āmun Fī Yawmin Dhī Masghabahin  | َ090-014. അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക. | أَوْ إِطْعَام ٌ فِي يَوْم ٍ ذِي مَسْغَبَة ٍ |
Yatīmāan Dhā Maqrabahin  | َ090-015. കുടുംബബന്ധമുള്ള അനാഥയ്ക്ക് | يَتِيما ً ذَا مَقْرَبَة ٍ |
'Aw Miskīnāan Dhā Matrabahin  | َ090-016. അല്ലെങ്കില്‍ കടുത്ത ദാരിദ്യ്‌രമുള്ള സാധുവിന് | أَوْ مِسْكِينا ً ذَا مَتْرَبَة ٍ |
Thumma Kāna Mina Al-Ladhīna 'Āmanū Wa Tawāşaw Biş-Şabri Wa Tawāşaw Bil-Marĥamahi  | َ090-017. പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക. | ثُمَّ كَانَ مِنَ الَّذِينَ آمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ |
'Ūlā'ika 'Aşĥābu Al-Maymanahi  | َ090-018. അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍. | أُوْلَائِكَ أَصْحَابُ الْمَيْمَنَةِ |
Wa Al-Ladhīna Kafarū Bi'āyātinā Hum 'Aşĥābu Al-Mash'amahi  | َ090-019. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്‍റെ ആള്‍ക്കാര്‍. | وَالَّذِينَ كَفَرُوا بِآيَاتِنَا هُمْ أَصْحَابُ الْمَشْأَمَةِ |
`Alayhim Nārun Mu'uşadahun  | َ090-020. അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്. | عَلَيْهِمْ نَار ٌ مُؤصَدَة ٌ |