Hal 'Atāka Ĥadīthu Al-Ghāshiyahi  | َ088-001. ( നബിയേ, ) ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ? | هَلْ أَتَاكَ حَدِيثُ الْغَاشِيَةِ |
Wujūhun Yawma'idhin Khāshi`ahun  | َ088-002. അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും | وُجُوه ٌ ٌ يَوْمَئِذٍ خَاشِعَة ٌ |
`Āmilatun Nāşibahun  | َ088-003. പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും. | عَامِلَة ٌ نَاصِبَة ٌ |
Taşlá Nārāan Ĥāmiyahan  | َ088-004. ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്. | تَصْلَى نَاراً حَامِيَة ً |
Tusqá Min `Aynin 'Āniyahin  | َ088-005. ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന് അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്. | تُسْقَى مِنْ عَيْن ٍ آنِيَة ٍ |
Laysa Lahum Ţa`āmun 'Illā Min Đarī`in  | َ088-006. ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക് യാതൊരു ആഹാരവുമില്ല. | لَيْسَ لَهُمْ طَعَام ٌ إِلاَّ مِنْ ضَرِيع ٍ |
Lā Yusminu Wa Lā Yughnī Min Jū`in  | َ088-007. അത് പോഷണം നല്‍കുകയില്ല. വിശപ്പിന് ശമനമുണ്ടാക്കുകയുമില്ല. | لاَ يُسْمِنُ وَلاَ يُغْنِي مِنْ جُوع ٍ |
Wujūhun Yawma'idhin Nā`imahun  | َ088-008. ചില മുഖങ്ങള്‍ അന്നു തുടുത്തു മിനുത്തതായിരിക്കും. | وُجُوه ٌ ٌ يَوْمَئِذ ٍ نَاعِمَة ٌ |
Lisa`yihā Rāđiyahun  | َ088-009. അവയുടെ പ്രയത്നത്തെപ്പറ്റി തൃപ്തിയടഞ്ഞവയുമായിരിക്കും. | لِسَعْيِهَا رَاضِيَة ٌ |
Fī Jannatin `Āliyahin  | َ088-010. ഉന്നതമായ സ്വര്‍ഗത്തില്‍. | فِي جَنَّةٍ عَالِيَة ٍ |
Lā Tasma`u Fīhā Lāghiyahan  | َ088-011. അവിടെ യാതൊരു നിരര്‍ത്ഥകമായ വാക്കും അവര്‍ കേള്‍ക്കുകയില്ല. | لاَ تَسْمَعُ فِيهَا لاَغِيَة ً |
Fīhā `Aynun Jāriyahun  | َ088-012. അതില്‍ ഒഴുകി കൊണ്ടിരിക്കുന്ന അരുവിയുണ്ട്. | فِيهَا عَيْن ٌ جَارِيَة ٌ |
Fīhā Sururun Marfū`ahun  | َ088-013. അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും, | فِيهَا سُرُر ٌ مَرْفُوعَة ٌ |
Wa 'Akwābun Mawđū`ahun  | َ088-014. തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും, | وَأَكْوَاب ٌ مَوْضُوعَة ٌ |
Wa Namāriqu Maşfūfahun  | َ088-015. അണിയായി വെക്കപ്പെട്ട തലയണകളും, | وَنَمَارِقُ مَصْفُوفَة ٌ |
Wa Zarābīyu Mabthūthahun  | َ088-016. വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്. | وَزَرَابِيُّ مَبْثُوثَة ٌ |
'Afalā Yanžurūna 'Ilá Al-'Ibili Kayfa Khuliqat  | َ088-017. ഒട്ടകത്തിന്‍റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്. | أَفَلاَ يَنْظُرُونَ إِلَى الإِبِلِ كَيْفَ خُلِقَتْ |
Wa 'Ilá As-Samā'i Kayfa Rufi`at  | َ088-018. ആകാശത്തേക്ക് ( അവര്‍ നോക്കുന്നില്ലേ? ) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. | وَإِلَى السَّمَاءِ كَيْفَ رُفِعَتْ |
Wa 'Ilá Al-Jibāli Kayfa Nuşibat  | َ088-019. പര്‍വ്വതങ്ങളിലേക്ക് ( അവര്‍ നോക്കുന്നില്ലേ? ) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു വെന്ന്. | وَإِلَى الْجِبَالِ كَيْفَ نُصِبَتْ |
Wa 'Ilá Al-'Arđi Kayfa Suţiĥat  | َ088-020. ഭൂമിയിലേക്ക് ( അവര്‍ നോക്കുന്നില്ലേ? ) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന് | وَإِلَى الأَرْضِ كَيْفَ سُطِحَتْ |
Fadhakkir 'Innamā 'Anta Mudhakkirun  | َ088-021. അതിനാല്‍ ( നബിയേ, ) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു. | فَذَكِّرْ إِنَّمَا أَنْتَ مُذَكِّر ٌ |
Lasta `Alayhim Bimusayţirin  | َ088-022. നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല. | لَسْتَ عَلَيْهِمْ بِمُسَيْطِر ٍ |
'Illā Man Tawallá Wa Kafara  | َ088-023. പക്ഷെ, വല്ലവനും തിരിഞ്ഞുകളയുകയും, അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം | إِلاَّ مَنْ تَوَلَّى وَكَفَرَ |
Fayu`adhdhibuhu Al-Lahu Al-`Adhāba Al-'Akbara  | َ088-024. അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്. | فَيُعَذِّبُهُ اللَّهُ الْعَذَابَ الأَكْبَرَ |
'Inna 'Ilaynā 'Īābahum  | َ088-025. തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം. | إِنَّ إِلَيْنَا إِيَابَهُمْ |
Thumma 'Inna `Alaynā Ĥisābahum  | َ088-026. പിന്നീട്, തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ് അവരുടെ വിചാരണ. | ثُمَّ إِنَّ عَلَيْنَا حِسَابَهُمْ |