Wa As-Samā'i Dhāti Al-Burūji  | َ085-001. നക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ സത്യം. | وَالسَّمَاءِ ذَاتِ الْبُرُوجِ |
Wa Al-Yawmi Al-Maw`ūdi  | َ085-002. വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ സത്യം. | وَالْيَوْمِ الْمَوْعُودِ |
Wa Shāhidin Wa Mash/hūdin  | َ085-003. സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ സത്യം. | وَشَاهِد ٍ وَمَشْهُود ٍ |
Qutila 'Aşĥābu Al-'Ukhdūdi  | َ085-004. ആ കിടങ്ങിന്‍റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ. | قُتِلَ أَصْحَابُ الأُخْدُودِ |
An-Nāri Dhāti Al-Waqūdi  | َ085-005. അതായത് വിറകു നിറച്ച തീയുടെ ആള്‍ക്കാര്‍. | النَّارِ ذَاتِ الْوَقُودِ |
'Idh Hum `Alayhā Qu`ūdun  | َ085-006. അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം. | إِذْ هُمْ عَلَيْهَا قُعُود ٌ |
Wa Hum `Alá Mā Yaf`alūna Bil-Mu'uminīna Shuhūdun  | َ085-007. സത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന് അവര്‍ ദൃക്‌സാക്ഷികളായിരുന്നു. | وَهُمْ عَلَى مَا يَفْعَلُونَ بِالْمُؤْمِنِينَ شُهُود ٌ |
Wa Mā Naqamū Minhum 'Illā 'An Yu'uminū Bil-Lahi Al-`Azīzi Al-Ĥamīdi  | َ085-008. പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ ( സത്യവിശ്വാസികളുടെ ) മേല്‍ അവര്‍ ( മര്‍ദ്ദകര്‍ ) ചുമത്തിയ കുറ്റം. | وَمَا نَقَمُوا مِنْهُمْ إِلاَّ أَنْ يُؤْمِنُوا بِاللَّهِ الْعَزِيزِ الْحَمِيدِ |
Al-Ladhī Lahu Mulku As-Samāwāti Wa Al-'Arđi Wa ۚ Allāhu `Alá Kulli Shay'in Shahīdun  | َ085-009. ആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യം ഉള്ളവനുമായ ( അല്ലാഹുവില്‍ ). അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു. | الَّذِي لَه ُُ مُلْكُ السَّمَاوَاتِ وَالأَرْضِ ۚ وَاللَّهُ عَلَى كُلِّ شَيْء ٍ شَهِيد ٌ |
'Inna Al-Ladhīna Fatanū Al-Mu'uminīna Wa Al-Mu'umināti Thumma Lam Yatūbū Falahum `Adhābu Jahannama Wa Lahum `Adhābu Al-Ĥarīqi  | َ085-010. സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും മര്‍ദ്ദിക്കുകയും, പിന്നീട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കു നരകശിക്ഷയുണ്ട്. തീര്‍ച്ച. അവര്‍ക്ക് ചുട്ടുകരിക്കുന്ന ശിക്ഷയുണ്ട്. | إِنَّ الَّذِينَ فَتَنُوا الْمُؤْمِنِينَ وَالْمُؤْمِنَاتِ ثُمَّ لَمْ يَتُوبُوا فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ
'Inna Al-Ladhīna 'Āmanū Wa `Amilū Aş-Şāliĥāti Lahum Jannātun Tajrī Min Taĥtihā Al-'Anhāru ۚ Dhālika Al-Fawzu Al-Kabīru  | َ085-011. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്; തീര്‍ച്ച. അതത്രെ വലിയ വിജയം. | إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ جَنَّات ٌ تَجْرِي مِنْ تَحْتِهَا الأَنْه<
'Inna Baţsha Rabbika Lashadīdun  | َ085-012. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ പിടുത്തം കഠിനമായത് തന്നെയാകുന്നു. | إِنَّ بَطْشَ رَبِّكَ لَشَدِيد ٌ |
'Innahu Huwa Yubdi'u Wa Yu`īdu  | َ085-013. തീര്‍ച്ചയായും അവന്‍ തന്നെയാണ് ആദ്യമായി ഉണ്ടാക്കുന്നതും ആവര്‍ത്തിച്ച് ഉണ്ടാക്കുന്നതും. | إِنَّه ُُ هُوَ يُبْدِئُ وَيُعِيدُ |
Wa Huwa Al-Ghafūru Al-Wadūdu  | َ085-014. അവന്‍ ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹമുള്ളവനും, | وَهُوَ الْغَفُورُ الْوَدُودُ |
Dhū Al-`Arshi Al-Majīdu  | َ085-015. സിംഹാസനത്തിന്‍റെ ഉടമയും, മഹത്വമുള്ളവനും, | ذُو الْعَرْشِ الْمَجِيدُ |
Fa``ālun Limā Yurīdu  | َ085-016. താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് തികച്ചും പ്രാവര്‍ത്തികമാക്കുന്നവനുമാണ്. | فَعَّال ٌ لِمَا يُرِيدُ |
Hal 'Atāka Ĥadīthu Al-Junūdi  | َ085-017. ആ സൈന്യങ്ങളുടെ വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയിരിക്കുന്നോ? | هَلْ أَتَاكَ حَدِيثُ الْجُنُودِ |
Fir`awna Wa Thamūda  | َ085-018. അഥവാ ഫിര്‍ഔന്‍റെയും ഥമൂദിന്‍റെയും (വര്‍ത്തമാനം). | فِرْعَوْنَ وَثَمُودَ |
Bali Al-Ladhīna Kafarū Fī Takdhībin  | َ085-019. അല്ല, സത്യനിഷേധികള്‍ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പെട്ടിട്ടുള്ളത്. | بَلِ الَّذِينَ كَفَرُوا فِي تَكْذِيب ٍ |
Wa Allāhu Min Warā'ihim Muĥīţun  | َ085-020. അല്ലാഹു അവരുടെ പിന്‍വശത്തുകൂടി ( അവരെ ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു. | وَاللَّهُ مِنْ وَرَائِهِمْ مُحِيط ٌ |
Bal Huwa Qur'ānun Majīdun  | َ085-021. അല്ല, അത് മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു. | بَلْ هُوَ قُرْآن ٌ مَجِيد ٌ |
Fī Lawĥin Maĥfūžin  | َ085-022. സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്. | فِي لَوْح ٍ مَحْفُوظ ٍ |
| |