73) Sūrat Al-Muzzammil

Printed format

73) سُورَة المُزَّمِّل

Yā 'Ayyuhā Al-Muzzammilu َ073-001. ഹേ, വസ്ത്രം കൊണ്ട്‌ മൂടിയവനേ, يَاأَيُّهَا الْمُزَّمِّلُ
Qumi Al-Layla 'Illā Qalīlāan َ073-002. രാത്രി അല്‍പസമയം ഒഴിച്ച്‌ എഴുന്നേറ്റ്‌ നിന്ന്‌ പ്രാര്‍ത്ഥിക്കുക. قُمِ اللَّيْلَ إِلاَّ قَلِيلا ً
Nişfahu 'Aw Anquş Minhu Qalīlāan َ073-003. അതിന്‍റെ (രാത്രിയുടെ) പകുതി, അല്ലെങ്കില്‍ അതില്‍ നിന്നു (അല്‍പം) കുറച്ചു കൊള്ളുക. نِصْفَهُ~ُ أَوْ انْقُصْ مِنْهُ قَلِيلا ً
'Aw Zid `Alayhi Wa Rattili Al-Qur'āna Tartīlāan َ073-004. അല്ലെങ്കില്‍ അതിനെക്കാള്‍ വര്‍ദ്ധിപ്പിച്ചു കൊള്ളുക. ഖുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക. أَوْ زِدْ عَلَيْهِ وَرَتِّلِ الْقُرْآنَ تَرْتِيلا ً
'Innā Sanulqī `Alayka Qawlāan Thaqīlāan َ073-005. തീര്‍ച്ചയായും നാം നിന്‍റെ മേല്‍ ഒരു കനപ്പെട്ട വാക്ക്‌ ഇട്ടുതരുന്നതാണ്‌. إِنَّا سَنُلْقِي عَلَيْكَ قَوْلا ً ثَقِيلا ً
'Inna Nāshi'ata Al-Layli Hiya 'Ashaddu Waţ'āan Wa 'Aqwamu Qīlāan َ073-006. തീര്‍ച്ചയായും രാത്രിയില്‍ എഴുന്നേറ്റു നമസ്കരിക്കല്‍ കൂടുതല്‍ ശക്തമായ ഹൃദയസാന്നിദ്ധ്യം നല്‍കുന്നതും വാക്കിനെ കൂടുതല്‍ നേരെ നിര്‍ത്തുന്നതുമാകുന്നു. إِنَّ نَاشِئَةَ اللَّيْلِ هِيَ أَشَدُّ وَطْئا ً وَأَقْوَمُ قِيلا ً
'Inna Laka Fī Aalnnahāri Sabĥāan Ţawīlāan َ073-007. തീര്‍ച്ചയായും നിനക്ക്‌ പകല്‍ സമയത്ത്‌ ദീര്‍ഘമായ ജോലിത്തിരക്കുണ്ട്‌. إِنَّ لَكَ فِي اَلنَّهَارِ سَبْحا ً طَوِيلا ً
Wa Adhkur Asma Rabbika Wa Tabattal 'Ilayhi Tabtīlāan َ073-008. നിന്‍റെ രക്ഷിതാവിന്‍റെ നാമം സ്മരിക്കുകയും, ( മറ്റു ചിന്തകള്‍ വെടിഞ്ഞ്‌ ) അവങ്കലേങ്കു മാത്രമായി മടങ്ങുകയും ചെയ്യുക. وَاذْكُرْ اسْمَ رَبِّكَ وَتَبَتَّلْ إِلَيْهِ تَبْتِيلا ً
Rabbu Al-Mashriqi Wa Al-Maghribi Lā 'Ilāha 'Illā Huwa Fa Attakhidh/hu Wa Kīlāan َ073-009. ഉദയസ്ഥാനത്തിന്‍റെയും, അസ്തമനസ്ഥാനത്തിന്‍റെയും രക്ഷിതാവാകുന്നു അവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ ഭരമേല്‍പിക്കപ്പെടേണ്ടവനായി അവനെ സ്വീകരിക്കുക. رَبُّ الْمَشْرِقِ وَالْمَغْرِبِ لاَ إِلَهَ~َ إِلاَّ هُوَ فَاتَّخِذْهُ وَكِيلا ً
Wa Aşbir `Alá Mā Yaqūlūna Wa Ahjurhum Hajrāan Jamīlāan َ073-010. അവര്‍ ( അവിശ്വാസികള്‍ ) പറയുന്നതിനെപ്പറ്റി നീ ക്ഷമിക്കുകയും, ഭംഗിയായ വിധത്തില്‍ അവരില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുക. وَاصْبِرْ عَلَى مَا يَقُولُونَ وَاهْجُرْهُمْ هَجْرا ً جَمِيلا ً
Wa Dharnī Wa Al-Mukadhdhibīna 'Ū An-Na`mati Wa Mahhilhum Qalīlāan َ073-011. എന്നെയും, സുഖാനുഗ്രഹങ്ങള്‍ ഉള്ളവരായ സത്യനിഷേധികളെയും വിട്ടേക്കുക. അവര്‍ക്കു അല്‍പം ഇടകൊടുക്കുകയും ചെയ്യുക. وَذَرْنِي وَالْمُكَذِّبِينَ أُولِي النَّعْمَةِ وَمَهِّلْهُمْ قَلِيلا ً
'Inna Ladaynā 'Ankālāan Wa Jaĥīmāan َ073-012. തീര്‍ച്ചയായും നമ്മുടെ അടുക്കല്‍ കാല്‍ ചങ്ങലകളും ജ്വലിക്കുന്ന നരകാഗ്നിയും إِنَّ لَدَيْنَا أَنكَالا ً وَجَحِيما ً
Wa Ţa`āmāan Dhā Ghuşşatin Wa `Adhābāan 'Alīmāan َ073-013. തൊണ്ടയില്‍ അടഞ്ഞു നില്‍ക്കുന്ന ഭക്ഷണവും വേദനയേറിയ ശിക്ഷയുമുണ്ട്‌. وَطَعَاما ً ذَا غُصَّة ٍ وَعَذَاباً أَلِيما ً
Yawma Tarjufu Al-'Arđu Wa Al-Jibālu Wa Kānati Al-Jibālu Kathībāan Mahīlāan َ073-014. ഭൂമിയും പര്‍വ്വതങ്ങളും വിറകൊള്ളുകയും പര്‍വ്വതങ്ങള്‍ ഒലിച്ചു പോകുന്ന മണല്‍ കുന്ന്‌ പോലെയാവുകയും ചെയ്യുന്ന ദിവസത്തില്‍. يَوْمَ تَرْجُفُ الأَرْضُ وَالْجِبَالُ وَكَانَتِ الْجِبَالُ كَثِيبا ً مَهِيلا ً
'Innā 'Arsalnā 'Ilaykum Rasūlāan Shāhidāan `Alaykum Kamā 'Arsalnā 'Ilá Fir`awna Rasūlāan َ073-015. തീര്‍ച്ചയായും നിങ്ങളിലേക്ക്‌ നിങ്ങളുടെ കാര്യത്തിന്‌ സാക്ഷിയായിട്ടുള്ള ഒരു ദൂതനെ നാം നിയോഗിച്ചിരിക്കുന്നു. ഫിര്‍ഔന്‍റെ അടുത്തേക്ക്‌ നാം ഒരു ദൂതനെ നിയോഗിച്ചത്‌ പോലെത്തന്നെ. إِنَّا أَرْسَلْنَا إِلَيْكُمْ رَسُولا ً شَاهِداً عَلَيْكُمْ كَمَا أَرْسَلْنَا إِلَى فِرْعَوْنَ رَسُولا ً
Fa`aşá Fir`awnu Ar-Rasūla Fa'akhadhnāhu 'Akhdhāan Wabīlāan َ073-016. എന്നിട്ട്‌ ഫിര്‍ഔന്‍ ആ ദൂതനോട്‌ ധിക്കാരം കാണിച്ചു. അപ്പോള്‍ നാം അവനെ കടുത്ത ഒരു പിടുത്തം പിടിക്കുകയുണ്ടായി. فَعَصَى فِرْعَوْنُ الرَّسُولَ فَأَخَذْنَاهُ~ُ أَخْذا ً وَبِيلا ً
Fakayfa Tattaqūna 'In Kafartum Yawmāan Yaj`alu Al-Wildāna Shībāan َ073-017. എന്നാല്‍ നിങ്ങള്‍ അവിശ്വസിക്കുകയാണെങ്കില്‍, കുട്ടികളെ നരച്ചവരാക്കിത്തീര്‍ക്കുന്ന ഒരു ദിവസത്തെ നിങ്ങള്‍ക്ക്‌ എങ്ങനെ സൂക്ഷിക്കാനാവും? فَكَيْفَ تَتَّقُونَ إِنْ كَفَرْتُمْ يَوْما ً يَجْعَلُ الْوِلْدَانَ شِيبا ً
As-Samā'u Munfaţirun Bihi  ۚ  Kāna Wa`duhu Maf`ūlāan َ073-018. അതു നിമിത്തം ആകാശം പൊട്ടിപ്പിളരുന്നതാണ്‌. അല്ലാഹുവിന്‍റെ വാഗ്ദാനം പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു. السَّمَاءُ مُنْفَطِر ٌ بِه ِِ  ۚ  كَانَ وَعْدُه ُُ مَفْعُولا ً
'Inna Hadhihi Tadhkiratun  ۖ  Faman Shā'a Attakhadha 'Ilá Rabbihi Sabīlāan َ073-019. തീര്‍ച്ചയായും ഇതൊരു ഉല്‍ബോധനമാകുന്നു. അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം അവന്‍ തന്‍റെ രക്ഷിതാവിങ്കലേക്ക്‌ ഒരു മാര്‍ഗം സ്വീകരിച്ചു കൊള്ളട്ടെ. إِنَّ هَذِه ِِ تَذْكِرَة ٌ  ۖ  فَمَنْ شَاءَ اتَّخَذَ إِلَى رَبِّه ِِ سَبِيلا ً
'Inna Rabbaka Ya`lamu 'Annaka Taqūmu 'Adná Min Thuluthayi Al-Layli Wa Nişfahu Wa Thuluthahu Wa Ţā'ifatun Mina Al-Ladhīna Ma`aka Wa  ۚ  Allāhu Yuqaddiru Al-Layla Wa An-Nahāra  ۚ  `Alima 'An Lan Tuĥşūhu Fatāba `Alaykum  ۖ  Fāqra'ū Mā Tayassara Mina Al-Qur'āni  ۚ  `Alima 'An Sayakūnu Minkum Marđá  ۙ  Wa 'Ākharūna Yađribūna Fī Al-'Arđi Yabtaghūna Min Fađli Al-Lahi  ۙ  Wa 'Ākharūna Yuqātilūna Fī Sabīli Al-Lahi  ۖ  Fāqra'ū Mā Tayassara Minhu  ۚ  Wa 'Aqīmū Aş-Şalāata Wa 'Ā Az-Zakāata Wa 'Aqriđū Al-Laha Qarđāan Ĥasanāan  ۚ  Wa Mā Tuqaddimū Li'nfusikum Min Khayrin Tajidūhu `Inda Al-Lahi Huwa Khayrāan Wa 'A`žama 'Ajrāan  ۚ  Wa Astaghfirū Al-Laha  ۖ  'Inna Al-Laha Ghafūrun Raĥīmun َ073-020. നീയും നിന്‍റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും രാത്രിയുടെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും (ചിലപ്പോള്‍) പകുതിയും (ചിലപ്പോള്‍) മൂന്നിലൊന്നും നിന്നു നമസ്കരിക്കുന്നുണ്ട്‌ എന്ന്‌ തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്നറിയാം. അല്ലാഹുവാണ്‌ രാത്രിയെയും പകലിനെയും കണക്കാക്കുന്നത്‌. നിങ്ങള്‍ക്ക്‌ അത്‌ ക്ലിപ്തപ്&
Next Sūrah