74) Sūrat Al-Muddaththir

Printed format

74) سُورَة المُدَّثِّر

Yā 'Ayyuhā Al-Muddaththiru َ074-001. ഹേ, പുതച്ചു മൂടിയവനേ, يَاأَيُّهَا الْمُدَّثِّرُ
Qum Fa'andhir َ074-002. എഴുന്നേറ്റ്‌ ( ജനങ്ങളെ ) താക്കീത്‌ ചെയ്യുക. قُمْ فَأَنذِرْ
Wa Rabbaka Fakabbir َ074-003. നിന്‍റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും وَرَبَّكَ فَكَبِّرْ
Wa Thiyābaka Faţahhir َ074-004. നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും وَثِيَابَكَ فَطَهِّرْ
Wa Ar-Rujza Fāhjur َ074-005. പാപം വെടിയുകയും ചെയ്യുക. وَالرُّجْزَ فَاهْجُرْ
Wa Lā Tamnun Tastakthiru َ074-006. കൂടുതല്‍ നേട്ടം കൊതിച്ചു കൊണ്ട്‌ നീ ഔദാര്യം ചെയ്യരുത്‌. وَلاَ تَمْنُنْ تَسْتَكْثِرُ
Wa Lirabbika Fāşbir َ074-007. നിന്‍റെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക. وَلِرَبِّكَ فَاصْبِرْ
Fa'idhā Nuqira Fī An-Nāqūri َ074-008. എന്നാല്‍ കാഹളത്തില്‍ മുഴക്കപ്പെട്ടാല്‍ فَإِذَا نُقِرَ فِي النَّاقُورِ
Fadhālika Yawma'idhin Yawmun `Asīrun َ074-009. അന്ന്‌ അത്‌ ഒരു പ്രയാസകരമായ ദിവസമായിരിക്കും. فَذَلِكَ يَوْمَئِذ ٍ يَوْمٌ عَسِير ٌ
`Alá Al-Kāfirīna Ghayru Yasīrin َ074-010. സത്യനിഷേധികള്‍ക്ക്‌ എളുപ്പമുള്ളതല്ലാത്ത ഒരു ദിവസം! عَلَى الْكَافِرِينَ غَيْرُ يَسِير ٍ
Dharnī Wa Man Khalaqtu Waĥīdāan َ074-011. എന്നെയും ഞാന്‍ ഏകനായിക്കൊണ്ട്‌ സൃഷ്ടിച്ച ഒരുത്തനെയും വിട്ടേക്കുക. ذَرْنِي وَمَنْ خَلَقْتُ وَحِيدا ً
Wa Ja`altu Lahu Mālāan Mamdūdāan َ074-012. അവന്ന്‌ ഞാന്‍ സമൃദ്ധമായ സമ്പത്ത്‌ ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. وَجَعَلْتُ لَه ُُ مَالا ً مَمْدُودا ً
Wa Banīna Shuhūdāan َ074-013. സന്നദ്ധരായി നില്‍ക്കുന്ന സന്തതികളെയും وَبَنِينَ شُهُودا ً
Wa Mahhadtu Lahu Tamhīdāan َ074-014. അവന്നു ഞാന്‍ നല്ല സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. وَمَهَّدْتُ لَه ُُ تَمْهِيدا ً
Thumma Yaţma`u 'An 'Azīda َ074-015. പിന്നെയും ഞാന്‍ കൂടുതല്‍ കൊടുക്കണമെന്ന്‌ അവന്‍ മോഹിക്കുന്നു. ثُمَّ يَطْمَعُ أَنْ أَزِيدَ
Kallā  ۖ  'Innahu Kāna Li'yātinā `Anīdāan َ074-016. അല്ല, തീര്‍ച്ചയായും അവന്‍ നമ്മുടെ ദൃഷ്ടാന്തങ്ങളോട്‌ മാത്സര്യം കാണിക്കുന്നവനായിരിക്കുന്നു. كَلاَّ  ۖ  إِنَّه ُُ كَانَ لِأيَاتِنَا عَنِيدا ً
Sa'urhiquhu Şa`ūdāan َ074-017. പ്രയാസമുള്ള ഒരു കയറ്റം കയറാന്‍ നാം വഴിയെ അവനെ നിര്‍ബന്ധിക്കുന്നതാണ്‌. سَأُرْهِقُه ُُ صَعُودا ً
'Innahu Fakkara Wa Qaddara َ074-018. തീര്‍ച്ചയായും അവനൊന്നു ചിന്തിച്ചു, അവനൊന്നു കണക്കാക്കുകയും ചെയ്തു. إِنَّه ُُ فَكَّرَ وَقَدَّرَ
Faqutila Kayfa Qaddara َ074-019. അതിനാല്‍ അവന്‍ നശിക്കട്ടെ. എങ്ങനെയാണവന്‍ കണക്കാക്കിയത്‌? فَقُتِلَ كَيْفَ قَدَّرَ
Thumma Qutila Kayfa Qaddara َ074-020. വീണ്ടും അവന്‍ നശിക്കട്ടെ, എങ്ങനെയാണവന്‍ കണക്കാക്കിയത്‌? ثُمَّ قُتِلَ كَيْفَ قَدَّرَ
Thumma Nažara َ074-021. പിന്നീട്‌ അവനൊന്നു നോക്കി. ثُمَّ نَظَرَ
Thumma `Abasa Wa Basara َ074-022. പിന്നെ അവന്‍ മുഖം ചുളിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തു. ثُمَّ عَبَسَ وَبَسَرَ
Thumma 'Adbara Wa Astakbara َ074-023. പിന്നെ അവന്‍ പിന്നോട്ട്‌ മാറുകയും അഹങ്കാരം നടിക്കുകയും ചെയ്തു. ثُمَّ أَدْبَرَ وَاسْتَكْبَرَ
Faqāla 'In Hādhā 'Illā Siĥrun Yu'utharu َ074-024. എന്നിട്ടവന്‍ പറഞ്ഞു: ഇത്‌ ( ആരില്‍ നിന്നോ ) ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല. فَقَالَ إِنْ هَذَا إِلاَّ سِحْر ٌ يُؤْثَرُ
'In Hādhā 'Illā Qawlu Al-Bashari َ074-025. ഇത്‌ മനുഷ്യന്‍റെ വാക്കല്ലാതെ മറ്റൊന്നുമല്ല. إِنْ هَذَا إِلاَّ قَوْلُ الْبَشَرِ
Sa'uşlīhi Saqara َ074-026. വഴിയെ ഞാന്‍ അവനെ സഖറില്‍ ( നരകത്തില്‍ ) ഇട്ട്‌ എരിക്കുന്നതാണ്‌. سَأُصْلِيه ِِ سَقَرَ
Wa Mā 'Adrāka Mā Saqaru َ074-027. സഖര്‍ എന്നാല്‍ എന്താണെന്ന്‌ നിനക്കറിയുമോ? وَمَا أَدْرَاكَ مَا سَقَرُ
Lā Tubqī Wa Lā Tadharu َ074-028. അത്‌ ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല. لاَ تُبْقِي وَلاَ تَذَرُ
Lawwāĥatun Lilbashari َ074-029. അത്‌ തൊലി കരിച്ച്‌ രൂപം മാറ്റിക്കളയുന്നതാണ്‌. لَوَّاحَة ٌ لِلْبَشَرِ
`Alayhā Tis`ata `Ashara َ074-030. അതിന്‍റെ മേല്‍നോട്ടത്തിന്‌ പത്തൊമ്പത്‌ പേരുണ്ട്‌. عَلَيْهَا تِسْعَةَ عَشَرَ
Wa Mā Ja`alnā 'Aşĥāba An-Nāri 'Illā Malā'ikatan  ۙ  Wa Mā Ja`alnā `Iddatahum 'Illā Fitnatan Lilladhīna Kafarū Liyastayqina Al-Ladhīna 'Ū Al-Kitāba Wa Yazdāda Al-Ladhīna 'Āmanū 'Īmānāan  ۙ  Wa Lā Yartāba Al-Ladhīna 'Ū Al-Kitāba Wa Al-Mu'uminūna  ۙ  Wa Liyaqūla Al-Ladhīna Fī Qulūbihim Marađun Wa Al-Kāfirūna Mādhā 'Arāda Al-Lahu Bihadhā Mathalāan  ۚ  Kadhālika Yuđillu Al-Lahu Man Yashā'u Wa Yahdī Man Yashā'u  ۚ  Wa Mā Ya`lamu Junūda Rabbika 'Illā Huwa  ۚ  Wa Mā Hiya 'Illā Dhikrá Lilbashari َ074-031. നരകത്തിന്‍റെ മേല്‍നോട്ടക്കാരായി നാം മലക്കുകളെ മാത്രമാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. അവരുടെ എണ്ണത്തെ നാം സത്യനിഷേധികള്‍ക്ക്‌ ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുന്നു. വേദം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്ക്‌ ദൃഢബോധ്യം വരുവാനും സത്യവിശ്വാസികള്‍ക്ക്‌ വിശ്വാസം വര്‍ദ്ധിക്കാനും വേദം നല്‍കപ്പെട്ടവരും സത്യ&#
Kallā Wa Al-Qamari َ074-032. നിസ്സംശയം, ചന്ദ്രനെ തന്നെയാണ സത്യം. كَلاَّ وَالْقَمَرِ
Wa Al-Layli 'Idh 'Adbara َ074-033. രാത്രി പിന്നിട്ട്‌ പോകുമ്പോള്‍ അതിനെ തന്നെയാണ സത്യം. وَاللَّيْلِ إِذْ أَدْبَرَ
Wa Aş-Şubĥi 'Idhā 'Asfara َ074-034. പ്രഭാതം പുലര്‍ന്നാല്‍ അതു തന്നെയാണ സത്യം. وَالصُّبْحِ إِذَا أَسْفَرَ
'Innahā La'iĥdá Al-Kubari َ074-035. തീര്‍ച്ചയായും അത്‌ ( നരകം ) ഗൌരവമുള്ള കാര്യങ്ങളില്‍ ഒന്നാകുന്നു. إِنَّهَا لَإِحْدَى الْكُبَرِ
Nadhīrāan Lilbashari َ074-036. മനുഷ്യര്‍ക്ക്‌ ഒരു താക്കീതെന്ന നിലയില്‍. نَذِيرا ً لِلْبَشَرِ
Liman Shā'a Minkum 'An Yataqaddama 'Aw Yata'akhkhara َ074-037. അതായത്‌ നിങ്ങളില്‍ നിന്ന്‌ മുന്നോട്ട്‌ പോകുവാനോ, പിന്നോട്ട്‌ വെക്കുവാനോ ഉദ്ദേശിക്കുന്നവര്‍ക്ക്‌. لِمَنْ شَاءَ مِنْكُمْ أَنْ يَتَقَدَّمَ أَوْ يَتَأَخَّرَ
Kullu Nafsin Bimā Kasabat Rahīnahun َ074-038. ഓരോ വ്യക്തിയും താന്‍ സമ്പാദിച്ചു വെച്ചതിന്‌ പണയപ്പെട്ടവനാകുന്നു. كُلُّ نَفْس ٍ بِمَا كَسَبَتْ رَهِينَة ٌ
'Illā 'Aşĥāba Al-Yamīni َ074-039. വലതുപക്ഷക്കാരൊഴികെ. إِلاَّ أَصْحَابَ الْيَمِينِ
Fī Jannātin Yatasā'alūna َ074-040. ചില സ്വര്‍ഗത്തോപ്പുകളിലായിരിക്കും അവര്‍. അവര്‍ അന്വേഷിക്കും; فِي جَنَّات ٍ يَتَسَاءَلُونَ
`Ani Al-Mujrimīna َ074-041. കുറ്റവാളികളെപ്പറ്റി عَنِ الْمُجْرِمِينَ
Mā Salakakum Fī Saqara َ074-042. നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത്‌ എന്തൊന്നാണെന്ന്‌. مَا سَلَكَكُمْ فِي سَقَرَ
Qālū Lam Naku Mina Al-Muşallīna َ074-043. അവര്‍ ( കുറ്റവാളികള്‍ ) മറുപടി പറയും: ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല. قَالُوا لَمْ نَكُ مِنَ الْمُصَلِّينَ
Wa Lam Naku Nuţ`imu Al-Miskīna َ074-044. ഞങ്ങള്‍ അഗതിക്ക്‌ ആഹാരം നല്‍കുമായിരുന്നില്ല. وَلَمْ نَكُ نُطْعِمُ الْمِسْكِينَ
Wa Kunnā Nakhūđu Ma`a Al-Khā'iđīna َ074-045. തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു. وَكُنَّا نَخُوضُ مَعَ الْخَائِضِينَ
Wa Kunnā Nukadhdhibu Biyawmi Ad-Dīni َ074-046. പ്രതിഫലത്തിന്‍റെ നാളിനെ ഞങ്ങള്‍ നിഷേധിച്ചു കളയുമായിരുന്നു. وَكُنَّا نُكَذِّبُ بِيَوْمِ الدِّينِ
Ĥattá 'Atānā Al-Yaqīnu َ074-047. അങ്ങനെയിരിക്കെ ആ ഉറപ്പായ മരണം ഞങ്ങള്‍ക്ക്‌ വന്നെത്തി. حَتَّى أَتَانَا الْيَقِينُ
Famā Tanfa`uhum Shafā`atu Ash-Shāfi`īna َ074-048. ഇനി അവര്‍ക്ക്‌ ശുപാര്‍ശക്കാരുടെ ശുപാര്‍ശയൊന്നും പ്രയോജനപ്പെടുകയില്ല. فَمَا تَنْفَعُهُمْ شَفَاعَةُ الشَّافِعِينَ
Famā Lahum `Ani At-Tadhkirati Mu`rīna َ074-049. എന്നിരിക്കെ അവര്‍ക്കെന്തു പറ്റി? അവര്‍ ഉല്‍ബോധനത്തില്‍ നിന്ന്‌ തിരിഞ്ഞുകളയുന്നവരായിരിക്കുന്നു. فَمَا لَهُمْ عَنِ التَّذْكِرَةِ مُعْرِضِينَ
Ka'annahum Ĥumurun Mustanfirahun َ074-050. അവര്‍ വിറളി പിടിച്ച കഴുതകളെപ്പോലിരിക്കുന്നു. كَأَنَّهُمْ حُمُر ٌ مُسْتَنْفِرَة ٌ
Farrat Min Qaswarahin َ074-051. സിംഹത്തില്‍ നിന്ന്‌ ഓടിരക്ഷപ്പെടുന്ന ( കഴുതകള്‍ ) فَرَّتْ مِنْ قَسْوَرَة ٍ
Bal Yurīdu Kullu Amri'in Minhum 'An Yu'utá Şuĥufāan Munashsharahan َ074-052. അല്ല, അവരില്‍ ഓരോരുത്തരും ആഗ്രഹിക്കുന്നു; തനിക്ക്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ നിവര്‍ത്തിയ ഏടുകള്‍ നല്‍കപ്പെടണമെന്ന്‌. بَلْ يُرِيدُ كُلُّ امْرِئ ٍ مِنْهُمْ أَنْ يُؤْتَى صُحُفا ً مُنَشَّرَة ً
Kallā  ۖ  Bal Lā Yakhāfūna Al-'Ākhiraha َ074-053. അല്ല; പക്ഷെ, അവര്‍ പരലോകത്തെ ഭയപ്പെടുന്നില്ല. كَلاَّ  ۖ  بَلْ لاَ يَخَافُونَ الآخِرَةَ
Kallā 'Innahu Tadhkirahun َ074-054. അല്ല; തീര്‍ച്ചയായും ഇത്‌ ഒരു ഉല്‍ബോധനമാകുന്നു. كَلاَّ إِنَّه ُُ تَذْكِرَة ٌ
Faman Shā'a Dhakarahu َ074-055. ആകയാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവരത്‌ ഓര്‍മിച്ചു കൊള്ളട്ടെ. فَمَنْ شَاءَ ذَكَرَهُ
Wa Mā Yadhkurūna 'Illā 'An Yashā'a Al-Lahu  ۚ  Huwa 'Ahlu At-Taqwá Wa 'Ahlu Al-Maghfirahi َ074-056. അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ അവര്‍ ഓര്‍മിക്കുന്നതല്ല. അവനാകുന്നു ഭക്തിക്കവകാശപ്പെട്ടവന്‍; പാപമോചനത്തിന്‌ അവകാശപ്പെട്ടവന്‍. وَمَا يَذْكُرُونَ إِلاَّ أَنْ يَشَاءَ اللَّهُ  ۚ  هُوَ أَهْلُ التَّقْوَى وَأَهْلُ الْمَغْفِرَةِ
Next Sūrah