Waylun Lilmuţaffifīna  | َ083-001. അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം | وَيْل ٌ لِلْمُطَفِّفِينَ |
Al-Ladhīna 'Idhā Aktālū `Alá An-Nāsi Yastawfūna  | َ083-002. അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും. | الَّذِينَ إِذَا اكْتَالُوا عَلَى النَّاسِ يَسْتَوْفُونَ |
Wa 'Idhā Kālūhum 'Aw Wazanūhum Yukhsirūna  | َ083-003. ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കികൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്. | وَإِذَا كَالُوهُمْ أَوْ وَزَنُوهُمْ يُخْسِرُونَ |
'Alā Yažunnu 'Ūla'ika 'Annahum Mab`ūthūna  | َ083-004. അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ; തങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്? | أَلاَ يَظُنُّ أُولَئِكَ أَنَّهُمْ مَبْعُوثُونَ |
Liyawmin `Ažīmin  | َ083-005. ഭയങ്കരമായ ഒരു ദിവസത്തിനായിട്ട് | لِيَوْمٍ عَظِيم ٍ |
Yawma Yaqūmu An-Nāsu Lirabbi Al-`Ālamīna  | َ083-006. അതെ, ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ് വരുന്ന ദിവസം. | يَوْمَ يَقُومُ النَّاسُ لِرَبِّ الْعَالَمِينَ |
Kallā 'Inna Kitāba Al-Fujjāri Lafī Sijjīnin  | َ083-007. നിസ്സംശയം; ദുര്‍മാര്‍ഗികളുടെ രേഖ സിജ്ജീനില്‍ തന്നെയായിരിക്കും. | كَلاَّ إِنَّ كِتَابَ الفُجَّارِ لَفِي سِجِّين ٍ |
Wa Mā 'Adrāka Mā Sijjīnun  | َ083-008. സിജ്ജീന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? | وَمَا أَدْرَاكَ مَا سِجِّين ٌ |
Kitābun Marqūmun  | َ083-009. എഴുതപ്പെട്ട ഒരു ഗ്രന്ഥമാകുന്നു അത്. | كِتَاب ٌ مَرْقُوم ٌ |
Waylun Yawma'idhin Lilmukadhdhibīna  | َ083-010. അന്നേ ദിവസം നിഷേധിച്ചു തള്ളുന്നവര്‍ക്കാകുന്നു നാശം. | وَيْل ٌ يَوْمَئِذ ٍ لِلْمُكَذِّبِينَ |
Al-Ladhīna Yukadhdhibūna Biyawmi Ad-Dīni  | َ083-011. അതായത് പ്രതിഫല നടപടിയുടെ ദിവസത്തെ നിഷേധിച്ചു തള്ളുന്നവര്‍ക്ക്. | الَّذِينَ يُكَذِّبُونَ بِيَوْمِ الدِّينِ |
Wa Mā Yukadhdhibu Bihi 'Illā Kullu Mu`tadin 'Athīmin  | َ083-012. എല്ലാ അതിരുവിട്ടവനും മഹാപാപിയുമായിട്ടുള്ളവനല്ലാതെ അതിനെ നിഷേധിച്ചു തള്ളുകയില്ല. | وَمَا يُكَذِّبُ بِهِ إلاَّ كُلُّ مُعْتَدٍ أَثِيم ٍ |
'Idhā Tutlá `Alayhi 'Āyātunā Qāla 'Asāţīru Al-'Awwalīna  | َ083-013. അവന്ന് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന്‍ പറയും; പൂര്‍വ്വികന്‍മാരുടെ ഐതിഹ്യങ്ങളാണെന്ന്. | إِذَا تُتْلَى عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الأَوَّلِينَ |
Kallā ۖ Bal ۜ Rāna `Alá Qulūbihim Mā Kānū Yaksibūna  | َ083-014. അല്ല; പക്ഷെ, അവര്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കുന്നു. | كَلاَّ ۖ بَلْ ۜ رَانَ عَلَى قُلُوبِهِمْ مَا كَانُوا يَكْسِبُونَ |
Kallā 'Innahum `An Rabbihim Yawma'idhin Lamaĥjūbūna  | َ083-015. അല്ല; തീര്‍ച്ചയായും അവര്‍ അന്നേ ദിവസം അവരുടെ രക്ഷിതാവില്‍ നിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു. | كَلاَّ إِنَّهُمْ عَنْ رَبِّهِمْ يَوْمَئِذ ٍ لَمَحْجُوبُونَ |
Thumma 'Innahum Laşālū Al-Jaĥīmi  | َ083-016. പിന്നീടവര്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ കടന്നെരിയുന്നവരാകുന്നു. | ثُمَّ إِنَّهُمْ لَصَالُوا الْجَحِيمِ |
Thumma Yuqālu Hādhā Al-Ladhī Kuntum Bihi Tukadhdhibūna  | َ083-017. പിന്നീട് പറയപ്പെടും; ഇതാണ് നിങ്ങള്‍ നിഷേധിച്ചുതള്ളിക്കൊണ്ടിരുന്ന കാര്യം. | ثُمَّ يُقَالُ هَذَا الَّذِي كُنتُمْ بِه ِِ تُكَذِّبُونَ |
Kallā 'Inna Kitāba Al-'Abrāri Lafī `Illīyīna  | َ083-018. നിസ്സംശയം; പുണ്യവാന്‍മാരുടെ രേഖ ഇല്ലിയ്യൂനില്‍ തന്നെയായിരിക്കും. | كَلاَّ إِنَّ كِتَابَ الأَبْرَارِ لَفِي عِلِّيِّينَ |
Wa Mā 'Adrāka Mā `Illīyūna  | َ083-019. ഇല്ലിയ്യൂന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? | وَمَا أَدْرَاكَ مَا عِلِّيُّونَ |
Kitābun Marqūmun  | َ083-020. എഴുതപ്പെട്ട ഒരു രേഖയത്രെ അത്. | كِتَاب ٌ مَرْقُوم ٌ |
Yash/haduhu Al-Muqarrabūna  | َ083-021. സാമീപ്യം സിദ്ധിച്ചവര്‍ അതിന്‍റെ അടുക്കല്‍ സന്നിഹിതരാകുന്നതാണ്. | يَشْهَدُهُ الْمُقَرَّبُونَ |
'Inna Al-'Abrāra Lafī Na`īmin  | َ083-022. തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും. | إِنَّ الأَبْرَارَ لَفِي نَعِيم ٍ |
`Alá Al-'Arā'iki Yanžurūna  | َ083-023. സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും. | عَلَى الأَرَائِكِ يَنظُرُونَ |
Ta`rifu Fī Wujūhihim Nađrata An-Na`īmi  | َ083-024. അവരുടെ മുഖങ്ങളില്‍ സുഖാനുഭവത്തിന്‍റെ തിളക്കം നിനക്കറിയാം. | تَعْرِفُ فِي وُجُوهِهِمْ نَضْرَةَ النَّعِيمِ |
Yusqawna Min Raĥīqin Makhtūmin  | َ083-025. മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടും. | يُسْقَوْنَ مِنْ رَحِيق ٍ مَخْتُوم ٍ |
Khitāmuhu Miskun ۚ Wa Fī Dhālika Falyatanāfasi Al-Mutanāfisūna  | َ083-026. അതിന്‍റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവര്‍ അതിന് വേണ്ടി വാശി കാണിക്കട്ടെ. | خِتَامُه ُُ مِسْك ٌ ۚ وَفِي ذَلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ |
Wa Mizājuhu Min Tasnīmin  | َ083-027. അതിലെ ചേരുവ തസ്നീം ആയിരിക്കും. | وَمِزَاجُه ُُ مِنْ تَسْنِيم ٍ |
`Aynāan Yashrabu Bihā Al-Muqarrabūna  | َ083-028. അതായത് സാമീപ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഒരു ഉറവ് ജലം. | عَيْنا ً يَشْرَبُ بِهَا الْمُقَرَّبُونَ |
'Inna Al-Ladhīna 'Ajramū Kānū Mina Al-Ladhīna 'Āmanū Yađĥakūna  | َ083-029. തീര്‍ച്ചയായും കുറ്റകൃത്യത്തില്‍ ഏര്‍പെട്ടവര്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു. | إِنَّ الَّذِينَ أَجْرَمُوا كَانُوا مِنَ الَّذِينَ آمَنُوا يَضْحَكُونَ |
Wa 'Idhā Marrū Bihim Yataghāmazūna  | َ083-030. അവരുടെ ( സത്യവിശ്വാസികളുടെ ) മുമ്പിലൂടെ കടന്നു പോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിട്ടു കാണിക്കുമായിരുന്നു. | وَإِذَا مَرُّوا بِهِمْ يَتَغَامَزُونَ |
Wa 'Idhā Anqalabū 'Ilá 'Ahlihimu Anqalabū Fakihīna  | َ083-031. അവരുടെ സ്വന്തക്കാരുടെ അടുക്കലേക്ക് തിരിച്ചുചെല്ലുമ്പോള്‍ രസിച്ചു കൊണ്ട് അവര്‍ തിരിച്ചുചെല്ലുമായിരുന്നു. | وَإِذَا انقَلَبُوا إِلَى أَهْلِهِمُ انقَلَبُوا فَكِهِينَ |
Wa 'Idhā Ra'awhum Qālū 'Inna Hā'uulā' Lađāllūna  | َ083-032. അവരെ ( സത്യവിശ്വാസികളെ ) അവര്‍ കാണുമ്പോള്‍, തീര്‍ച്ചയായും ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെയാണ് എന്ന് അവര്‍ പറയുകയും ചെയ്യുമായിരുന്നു. | وَإِذَا رَأَوْهُمْ قَالُوا إِنَّ هَاؤُلاَء لَضَالُّونَ |
Wa Mā 'Ursilū `Alayhim Ĥāfižīna  | َ083-033. അവരുടെ ( സത്യവിശ്വാസികളുടെ ) മേല്‍ മേല്‍നോട്ടക്കാരായിട്ട് അവര്‍ നിയോഗിക്കപ്പെട്ടിട്ടൊന്നുമില്ല. | وَمَا أُرْسِلُوا عَلَيْهِمْ حَافِظِينَ |
Fālyawma Al-Ladhīna 'Āmanū Mina Al-Kuffāri Yađĥakūna  | َ083-034. എന്നാല്‍ അന്ന് ( ഖിയാമത്ത് നാളില്‍ ) ആ സത്യവിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കി ചിരിക്കുന്നതാണ്. | فَالْيَوْمَ الَّذِينَ آمَنُوا مِنَ الْكُفَّارِ يَضْحَكُونَ |
`Alá Al-'Arā'iki Yanžurūna  | َ083-035. സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും. | عَلَى الأَرَائِكِ يَنظُرُونَ |
Hal Thūwiba Al-Kuffāru Mā Kānū Yaf`alūna  | َ083-036. സത്യനിഷേധികള്‍ ചെയ്തു കൊണ്ടിരുന്നതിന് അവര്‍ക്ക് പ്രതിഫലം നല്‍കപ്പെട്ടുവോ എന്ന്. | هَلْ ثُوِّبَ الْكُفَّارُ مَا كَانُوا يَفْعَلُونَ |