'Idhā Ash-Shamsu Kūwirat  | َ081-001. സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍, | إِذَا الشَّمْسُ كُوِّرَتْ |
Wa 'Idhā An-Nujūmu Ankadarat  | َ081-002. നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍, | وَإِذَا النُّجُومُ انكَدَرَتْ |
Wa 'Idhā Al-Jibālu Suyyirat  | َ081-003. പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍, | وَإِذَا الْجِبَالُ سُيِّرَتْ |
Wa 'Idhā Al-`Ishāru `Uţţilat  | َ081-004. പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍, | وَإِذَا الْعِشَارُ عُطِّلَتْ |
Wa 'Idhā Al-Wuĥūshu Ĥushirat  | َ081-005. വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍, | وَإِذَا الْوُحُوشُ حُشِرَتْ |
Wa 'Idhā Al-Biĥāru Sujjirat  | َ081-006. സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍, | وَإِذَا الْبِحَارُ سُجِّرَتْ |
Wa 'Idhā An-Nufūsu Zūwijat  | َ081-007. ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍, | وَإِذَا النُّفُوسُ زُوِّجَتْ |
Wa 'Idhā Al-Maw'ūdatu Su'ilat  | َ081-008. ( ജീവനോടെ ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍, | وَإِذَا الْمَوْءُودَةُ سُئِلَتْ |
Bi'ayyi Dhanbin Qutilat  | َ081-009. താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്. | بِأَيِّ ذَنْب ٍ قُتِلَتْ |
Wa 'Idhā Aş-Şuĥufu Nushirat  | َ081-010. ( കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ ) ഏടുകള്‍ തുറന്നുവെക്കപ്പെടുമ്പോള്‍. | وَإِذَا الصُّحُفُ نُشِرَتْ |
Wa 'Idhā As-Samā'u Kushiţat  | َ081-011. ഉപരിലോകം മറ നീക്കികാണിക്കപ്പെടുമ്പോള്‍ | وَإِذَا السَّمَاءُ كُشِطَتْ |
Wa 'Idhā Al-Jaĥīmu Su``irat  | َ081-012. ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോള്‍. | وَإِذَا الْجَحِيمُ سُعِّرَتْ |
Wa 'Idhā Al-Jannatu 'Uzlifat  | َ081-013. സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്‍. | وَإِذَا الْجَنَّةُ أُزْلِفَتْ |
`Alimat Nafsun Mā 'Aĥđarat  | َ081-014. ഓരോ വ്യക്തിയും താന്‍ തയ്യാറാക്കിക്കൊണ്ടു വന്നിട്ടുള്ളത് എന്തെന്ന് അറിയുന്നതാണ്. | عَلِمَتْ نَفْس ٌ مَا أَحْضَرَتْ |
Falā 'Uqsimu Bil-Khunnasi  | َ081-015. പിന്‍വാങ്ങിപ്പോകുന്നവയെ ( നക്ഷത്രങ്ങളെ ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു. | فَلاَ أُقْسِمُ بِالْخُنَّسِ |
Al-Jawāri Al-Kunnasi  | َ081-016. സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയും | الْجَوَارِ الْكُنَّسِ |
Wa Al-Layli 'Idhā `As`asa  | َ081-017. രാത്രി നീങ്ങുമ്പോള്‍ അതു കൊണ്ടും, | وَاللَّيْلِ إِذَا عَسْعَسَ |
Wa Aş-Şubĥi 'Idhā Tanaffasa  | َ081-018. പ്രഭാതം വിടര്‍ന്ന് വരുമ്പോള്‍ അതു കൊണ്ടും ( ഞാന്‍ സത്യം ചെയ്തു പറയുന്നു. ) | وَالصُّبْحِ إِذَا تَنَفَّسَ |
'Innahu Laqawlu Rasūlin Karīmin  | َ081-019. തീര്‍ച്ചയായും ഇത് ( ഖുര്‍ആന്‍ ) മാന്യനായ ഒരു ദൂതന്‍റെ വാക്കാകുന്നു. | إِنَّه ُُ لَقَوْلُ رَسُول ٍ كَرِيم ٍ |
Dhī Qūwatin `Inda Dhī Al-`Arshi Makīnin  | َ081-020. ശക്തിയുള്ളവനും, സിംഹാസനസ്ഥനായ അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളവനുമായ ( ദൂതന്‍റെ ) | ذِي قُوَّةٍ عِنْدَ ذِي الْعَرْشِ مَكِين ٍ |
Muţā`in Thamma 'Amīnin  | َ081-021. അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ ( ദൂതന്‍റെ ) | مُطَاع ٍ ثَمَّ أَمِين ٍ |
Wa Mā Şāĥibukum Bimajnūnin  | َ081-022. നിങ്ങളുടെ കൂട്ടുകാരന്‍ ( പ്രവാചകന്‍ ) ഒരു ഭ്രാന്തനല്ല തന്നെ, | وَمَا صَاحِبُكُمْ بِمَجْنُون ٍ |
Wa Laqad Ra'āhu Bil-'Ufuqi Al-Mubīni  | َ081-023. തീര്‍ച്ചയായും അദ്ദേഹത്തെ ( ജിബ്‌രീല്‍ എന്ന ദൂതനെ ) പ്രത്യക്ഷമായ മണ്ഡലത്തില്‍ വെച്ച് അദ്ദേഹം കണ്ടിട്ടുണ്ട്. | وَلَقَدْ رَآهُ بِالأُفُقِ الْمُبِينِ |
Wa Mā Huwa `Alá Al-Ghaybi Biđanīnin  | َ081-024. അദ്ദേഹം അദൃശ്യവാര്‍ത്തയുടെ കാര്യത്തില്‍ പിശുക്ക് കാണിക്കുന്നവനുമല്ല. | وَمَا هُوَ عَلَى الْغَيْبِ بِضَنِين ٍ |
Wa Mā Huwa Biqawli Shayţānin Rajīmin  | َ081-025. ഇത് ( ഖുര്‍ആന്‍ ) ശപിക്കപ്പെട്ട ഒരു പിശാചിന്‍റെ വാക്കുമല്ല. | وَمَا هُوَ بِقَوْلِ شَيْطَان ٍ رَجِيم ٍ |
Fa'ayna Tadh/habūna  | َ081-026. അപ്പോള്‍ എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്? | فَأَيْنَ تَذْهَبُونَ |
'In Huwa 'Illā Dhikrun Lil`ālamīna  | َ081-027. ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല. | إِنْ هُوَ إِلاَّ ذِكْر ٌ لِلْعَالَمِينَ |
Liman Shā'a Minkum 'An Yastaqīma  | َ081-028. അതായത് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക് വേണ്ടി. | لِمَنْ شَاءَ مِنْكُمْ أَنْ يَسْتَقِيمَ |
Wa Mā Tashā'ūna 'Illā 'An Yashā'a Al-Lahu Rabbu Al-`Ālamīna  | َ081-029. ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല. | وَمَا تَشَاءُونَ إِلاَّ أَنْ يَشَاءَ اللَّهُ رَبُّ الْعَالَمِينَ |