78) Sūrat An-Naba'

Printed format

78) سُورَة النَّبَأ

`Amma Yatasā'alūna َ078-001. എന്തിനെപ്പറ്റിയാണ്‌ അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്‌? عَمَّ يَتَسَاءَلُونَ
`Ani An-Naba'i Al-`Ažīmi َ078-002. ആ മഹത്തായ വൃത്താന്തത്തെപ്പറ്റി. عَنِ النَّبَإِ الْعَظِيمِ
Al-Ladhī Hum Fīhi Mukhtalifūna َ078-003. അവര്‍ ഏതൊരു കാര്യത്തില്‍ അഭിപ്രായവ്യത്യാസത്തിലായി ക്കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി. الَّذِي هُمْ فِيه ِِ مُخْتَلِفُونَ
Kallā Saya`lamūna َ078-004. നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും. كَلاَّ سَيَعْلَمُونَ
Thumma Kallā Saya`lamūna َ078-005. വീണ്ടും നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും. ثُمَّ كَلاَّ سَيَعْلَمُونَ
'Alam Naj`ali Al-'Arđa Mihādāan َ078-006. ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ? أَلَمْ نَجْعَلِ الأَرْضَ مِهَادا ً
Wa Al-Jibāla 'Awtādāan َ078-007. പര്‍വ്വതങ്ങളെ ആണികളാക്കുകയും ( ചെയ്തില്ലേ? ) وَالْجِبَالَ أَوْتَادا ً
Wa Khalaqnākum 'Azwājāan َ078-008. നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. وَخَلَقْنَاكُمْ أَزْوَاجا ً
Wa Ja`alnā Nawmakum Subātāan َ078-009. നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു. وَجَعَلْنَا نَوْمَكُمْ سُبَاتا ً
Wa Ja`alnā Al-Layla Libāsāan َ078-010. രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും, وَجَعَلْنَا اللَّيْلَ لِبَاسا ً
Wa Ja`alnā An-Nahāra Ma`āshāan َ078-011. പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു. وَجَعَلْنَا النَّهَارَ مَعَاشا ً
Wa Banaynā Fawqakum Sab`āan Shidādāan َ078-012. നിങ്ങള്‍ക്ക്‌ മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള്‍ നാം നിര്‍മിക്കുകയും وَبَنَيْنَا فَوْقَكُمْ سَبْعا ً شِدَادا ً
Wa Ja`alnā Sirājāan Wa Hhājāan َ078-013. കത്തിജ്വലിക്കുന്ന ഒരു വിളക്ക്‌ നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. وَجَعَلْنَا سِرَاجا ً وَهَّاجا ً
Wa 'Anzalnā Mina Al-Mu`şirāti Mā'an Thajjājāan َ078-014. കാര്‍മേഘങ്ങളില്‍ നിന്ന്‌ കുത്തി ഒഴുകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തു. وَأَنزَلْنَا مِنَ الْمُعْصِرَاتِ مَاء ً ثَجَّاجا ً
Linukhrija Bihi Ĥabbāan Wa Nabātāan َ078-015. അതു മുഖേന ധാന്യവും സസ്യവും നാം പുറത്തു കൊണ്ടു വരാന്‍ വേണ്ടി. لِنُخْرِجَ بِه ِِ حَبّا ً وَنَبَاتا ً
Wa Jannātin 'Alfāfāan َ078-016. ഇടതൂര്‍ന്ന തോട്ടങ്ങളും وَجَنَّاتٍ أَلْفَافا ً
'Inna Yawma Al-Faşli Kāna Mīqātāan َ078-017. തീര്‍ച്ചയായും തീരുമാനത്തിന്‍റെ ദിവസം സമയം നിര്‍ണയിക്കപ്പെട്ടതായിരിക്കുന്നു. إِنَّ يَوْمَ الْفَصْلِ كَانَ مِيقَاتا ً
Yawma Yunfakhu Fī Aş-Şūri Fata'tūna 'Afwājāan َ078-018. അതായത്‌ കാഹളത്തില്‍ ഊതപ്പെടുകയും, നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തുകയും ചെയ്യുന്ന ദിവസം. يَوْمَ يُنفَخُ فِي الصُّورِ فَتَأْتُونَ أَفْوَاجا ً
Wa Futiĥati As-Samā'u Fakānat 'Abwābāan َ078-019. ആകാശം തുറക്കപ്പെടുകയും എന്നിട്ടത്‌ പല കവാടങ്ങളായി തീരുകയും ചെയ്യും. وَفُتِحَتِ السَّمَاءُ فَكَانَتْ أَبْوَابا ً
Wa Suyyirati Al-Jibālu Fakānat Sarābāan َ078-020. പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുകയും അങ്ങനെ അവ മരീചിക പോലെ ആയിത്തീരുകയും ചെയ്യും. وَسُيِّرَتِ الْجِبَالُ فَكَانَتْ سَرَابا ً
'Inna Jahannama Kānat Mirşādāan َ078-021. തീര്‍ച്ചയായും നരകം കാത്തിരിക്കുന്ന സ്ഥലമാകുന്നു. إِنَّ جَهَنَّمَ كَانَتْ مِرْصَادا ً
Lilţţāghīna Ma'āan َ078-022. അതിക്രമകാരികള്‍ക്ക്‌ മടങ്ങിച്ചെല്ലാനുള്ള സ്ഥലം. لِلْطَّاغِينَ مَآبا ً
Lābithīna Fīhā 'Aĥqābāan َ078-023. അവര്‍ അതില്‍ യുഗങ്ങളോളം താമസിക്കുന്നവരായിരിക്കും. لاَبِثِينَ فِيهَا أَحْقَابا ً
Lā Yadhūqūna Fīhā Bardāan Wa Lā Sharābāan َ078-024. കുളിര്‍മയോ കുടിനീരോ അവര്‍ അവിടെ ആസ്വദിക്കുകയില്ല. لاَ يَذُوقُونَ فِيهَا بَرْدا ً وَلاَ شَرَابا ً
'Illā Ĥamīmāan Wa Ghassāqāan َ078-025. കൊടുംചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ إِلاَّ حَمِيما ً وَغَسَّاقا ً
Jazā'an Wifāqāan َ078-026. അനുയോജ്യമായ പ്രതിഫലമത്രെ അത്‌. جَزَاء ً وِفَاقا ً
'Innahum Kānū Lā Yarjūna Ĥisābāan َ078-027. തീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു. إِنَّهُمْ كَانُوا لاَ يَرْجُونَ حِسَابا ً
Wa Kadhdhabū Bi'āyātinā Kidhdhābāan َ078-028. നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ തീര്‍ത്തും നിഷേധിച്ചു തള്ളുകയും ചെയ്തു. وَكَذَّبُوا بِآيَاتِنَا كِذَّابا ً
Wa Kulla Shay'in 'Aĥşaynāhu Kitābāan َ078-029. ഏതു കാര്യവും നാം എഴുതി തിട്ടപ്പെടുത്തിയിരിക്കുന്നു. وَكُلَّ شَيْءٍ أَحْصَيْنَاه ُُ كِتَابا ً
Fadhūqū Falan Nazīdakum 'Illā `Adhābāan َ078-030. അതിനാല്‍ നിങ്ങള്‍ ( ശിക്ഷ ) ആസ്വദിച്ചു കൊള്ളുക. തീര്‍ച്ചയായും നാം നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ദ്ധിപ്പിച്ചു തരികയില്ല. فَذُوقُوا فَلَنْ نَزِيدَكُمْ إِلاَّ عَذَابا ً
'Inna Lilmuttaqīna Mafāzāan َ078-031. തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ക്ക്‌ വിജയമുണ്ട്‌. إِنَّ لِلْمُتَّقِينَ مَفَازا ً
Ĥadā'iqa Wa 'A`nābāan َ078-032. അതായത്‌ ( സ്വര്‍ഗത്തിലെ ) തോട്ടങ്ങളും മുന്തിരികളും, حَدَائِقَ وَأَعْنَابا ً
Wa Kawā`iba 'Atrābāan َ078-033. തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും. وَكَوَاعِبَ أَتْرَابا ً
Wa Ka'sāan Dihāqāan َ078-034. നിറഞ്ഞ പാനപാത്രങ്ങളും. وَكَأْسا ً دِهَاقا ً
Lā Yasma`ūna Fīhā Laghwan Wa Lā Kidhdhābāan َ078-035. അവിടെ അനാവശ്യമായ ഒരു വാക്കോ ഒരു വ്യാജവാര്‍ത്തയോ അവര്‍ കേള്‍ക്കുകയില്ല. لاَ يَسْمَعُونَ فِيهَا لَغْوا ً وَلاَ كِذَّابا ً
Jazā'an Min Rabbika `Aţā'an Ĥisābāan َ078-036. ( അത്‌ ) നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു പ്രതിഫലവും, കണക്കൊത്ത ഒരു സമ്മാനവുമാകുന്നു. جَزَاء ً مِنْ رَبِّكَ عَطَاءً حِسَابا ً
Rabbi As-Samāwāti Wa Al-'Arđi Wa Mā Baynahumā Ar-Raĥmāni  ۖ  Lā Yamlikūna Minhu Khiţābāan َ078-037. ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും പരമകാരുണികനുമായുള്ളവന്‍റെ ( സമ്മാനം. ) അവനുമായി സംഭാഷണത്തില്‍ ഏര്‍പെടാന്‍ അവര്‍ക്കു സാധിക്കുകയില്ല. رَبِّ السَّمَاوَاتِ وَالأَرْضِ وَمَا بَيْنَهُمَا الرَّحْمَنِ  ۖ  لاَ يَمْلِكُونَ مِنْهُ خِطَابا ً
Yawma Yaqūmu Ar-Rūĥu Wa Al-Malā'ikatu Şaffāan  ۖ  Lā Yatakallamūna 'Illā Man 'Adhina Lahu Ar-Raĥmānu Wa Qāla Şawābāan َ078-038. റൂഹും മലക്കുകളും അണിയായി നില്‍ക്കുന്ന ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്‍കിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന്‌ സംസാരിക്കുകയില്ല. يَوْمَ يَقُومُ الرُّوحُ وَالْمَلاَئِكَةُ صَفّا ً  ۖ  لاَ يَتَكَلَّمُونَ إِلاَّ مَنْ أَذِنَ لَهُ الرَّحْمَنُ وَقَالَ صَوَابا ً
Dhālika Al-Yawmu Al-Ĥaqqu  ۖ  Faman Shā'a Attakhadha 'Ilá Rabbihi Ma'āan َ078-039. അതത്രെ യഥാര്‍ത്ഥമായ ദിവസം. അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മടക്കത്തിന്‍റെ മാര്‍ഗം അവന്‍ സ്വീകരിക്കട്ടെ. ذَلِكَ الْيَوْمُ الْحَقُّ  ۖ  فَمَنْ شَاءَ اتَّخَذَ إِلَى رَبِّه ِِ مَآبا ً
'Innā 'Andharnākum `Adhābāan Qarībāan Yawma Yanžuru Al-Mar'u Mā Qaddamat Yadāhu Wa Yaqūlu Al-Kāfiru Yā Laytanī Kuntu Turābāan َ078-040. ആസന്നമായ ഒരു ശിക്ഷയെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ക്കു നാം മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചത്‌ നോക്കിക്കാണുകയും, അയ്യോ ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന്‌ സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം. إِنَّا أَنذَرْنَاكُمْ عَذ
Next Sūrah