71) Sūrat Nūĥ

Printed format

71) سُورَة نُوح

'Innā 'Arsalnā Nūĥāan 'Ilá Qawmihi 'An 'Andhir Qawmaka Min Qabli 'An Ya'tiyahum `Adhābun 'Alīmun َ071-001. തീര്‍ച്ചയായും നൂഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്ക്‌ നാം അയച്ചു. നിന്‍റെ ജനതയ്ക്ക്‌ വേദനയേറിയ ശിക്ഷ വരുന്നതിന്‍റെ മുമ്പ്‌ അവര്‍ക്ക്‌ താക്കീത്‌ നല്‍കുക എന്ന്‌ നിര്‍ദേശിച്ചു കൊണ്ട്‌ إِنَّا أَرْسَلْنَا نُوحا ً إِلَى قَوْمِهِ~ِ أَنْ أَنذِرْ قَوْمَكَ مِنْ قَبْلِ أَنْ يَأْتِيَهُمْ عَذَابٌ أَلِيم ٌ
Qāla Yā Qawmi 'Innī Lakum Nadhīrun Mubīnun َ071-002. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളെ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു വ്യക്തമായ താക്കീതുകാരനാകുന്നു. قَالَ يَاقَوْمِ إِنِّي لَكُمْ نَذِير ٌ مُبِين ٌ
'Ani A`budū Al-Laha Wa Attaqūhu Wa 'Aţī`ūni َ071-003. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. أَنِ اعْبُدُوا اللَّهَ وَاتَّقُوه ُُ وَأَطِيعُونِ
Yaghfir Lakum Min Dhunūbikum Wa Yu'uakhkhirkum 'Ilá 'Ajalin Musammáan  ۚ  'Inna 'Ajala Al-Lahi 'Idhā Jā'a Lā Yu'uakhkharu  ۖ  Law Kuntum Ta`lamūna َ071-004. എങ്കില്‍ അവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ പാപങ്ങളില്‍ ചിലത്‌ പൊറുത്തുതരികയും, നിര്‍ണയിക്കപ്പെട്ട ഒരു അവധി വരെ നിങ്ങളെ നീട്ടിയിടുകയും ചെയ്യുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അവധി വന്നാല്‍ അത്‌ നീട്ടി കൊടുക്കപ്പെടുകയില്ല. നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍. يَغْفِرْ لَكُمْ مِنْ ذُنُوبِكُمْ وَيُؤَخِّرْكُمْ إِلَى أَجَلQāla Rabbi 'Innī Da`awtu Qawmī Laylāan Wa Nahārāan َ071-005. അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും എന്‍റെ ജനതയെ രാവും പകലും ഞാന്‍ വിളിച്ചു. قَالَ رَبِّ إِنِّي دَعَوْتُ قَوْمِي لَيْلا ً وَنَهَارا ً
Falam Yazid/hum Du`ā'ī 'Illā Firārāan َ071-006. എന്നിട്ട്‌ എന്‍റെ വിളി അവരുടെ ഓടിപ്പോക്ക്‌ വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളു. فَلَمْ يَزِدْهُمْ دُعَائِي إِلاَّ فِرَارا ً
Wa 'Innī Kullamā Da`awtuhum Litaghfira Lahum Ja`alū 'Aşābi`ahum Fī 'Ādhānihim Wa Astaghshaw Thiyābahum Wa 'Aşarrū Wa Astakbarū Astikbārāan َ071-007. തീര്‍ച്ചയായും, നീ അവര്‍ക്ക്‌ പൊറുത്തുകൊടുക്കുവാന്‍ വേണ്ടി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ അവരുടെ വിരലുകള്‍ കാതുകളില്‍ വെക്കുകയും, അവരുടെ വസ്ത്രങ്ങള്‍ മൂടിപ്പുതക്കുകയും, അവര്‍ ശഠിച്ചു നില്‍ക്കുകയും, കടുത്ത അഹങ്കാരം നടിക്കുകയുമാണ്‌ ചെയ്തത്‌. وَإِنِّي كُلَّمَا دَعَوْتُهُمْ لِتَغْفِرَ لَهُمْ جَعَلُوا أَصَابِعَهُمْ فِ Thumma 'Innī Da`awtuhum Jihārāan َ071-008. പിന്നീട്‌ അവരെ ഞാന്‍ ഉറക്കെ വിളിച്ചു. ثُمَّ إِنِّي دَعَوْتُهُمْ جِهَارا ً
Thumma 'Innī 'A`lantu Lahum Wa 'Asrartu Lahum 'Isrārāan َ071-009. പിന്നീട്‌ ഞാന്‍ അവരോട്‌ പരസ്യമായും വളരെ രഹസ്യമായും പ്രബോധനം നടത്തി. ثُمَّ إِنِّي أَعْلَنتُ لَهُمْ وَأَسْرَرْتُ لَهُمْ إِسْرَارا ً
Faqultu Astaghfirū Rabbakum 'Innahu Kāna Ghaffārāan َ071-010. അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّه ُُ كَانَ غَفَّارا ً
Yursili As-Samā'a `Alaykum Midrārāan َ071-011. അവന്‍ നിങ്ങള്‍ക്ക്‌ മഴ സമൃദ്ധമായി അയച്ചുതരും. يُرْسِلِ السَّمَاءَ عَلَيْكُمْ مِدْرَارا ً
Wa Yumdidkum Bi'amwālin Wa Banīna Wa Yaj`al Lakum Jannātin Wa Yaj`al Lakum 'Anhārāan َ071-012. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട്‌ നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും. وَيُمْدِدْكُمْ بِأَمْوَال ٍ وَبَنِينَ وَيَجْعَلْ لَكُمْ جَنَّات ٍ وَيَجْعَلْ لَكُمْ أَنْهَارا ً
Mā Lakum Lā Tarjūna Lillahi Waqārāan َ071-013. നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന്‌ ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. مَا لَكُمْ لاَ تَرْجُونَ لِلَّهِ وَقَارا ً
Wa Qad Khalaqakum 'Aţwārāan َ071-014. നിങ്ങളെ അവന്‍ പല ഘട്ടങ്ങളിലായി സൃഷ്ടിച്ചിരിക്കുകയാണല്ലോ. وَقَدْ خَلَقَكُمْ أَطْوَارا ً
'Alam Taraw Kayfa Khalaqa Al-Lahu Sab`a Samāwātin Ţibāqāan َ071-015. നിങ്ങള്‍ കണ്ടില്ലേ; എങ്ങനെയാണ്‌ അല്ലാഹു അടുക്കുകളായിട്ട്‌ ഏഴ്‌ ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്‌ എന്ന്‌. أَلَمْ تَرَوْا كَيْفَ خَلَقَ اللَّهُ سَبْعَ سَمَاوَات ٍ طِبَاقا ً
Wa Ja`ala Al-Qamara Fīhinna Nūrāan Wa Ja`ala Ash-Shamsa Sirājāan َ071-016. ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു.സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു. وَجَعَلَ الْقَمَرَ فِيهِنَّ نُورا ً وَجَعَلَ الشَّمْسَ سِرَاجا ً
Wa Allāhu 'Anbatakum Mina Al-'Arđi Nabātāan َ071-017. അല്ലാഹു നിങ്ങളെ ഭൂമിയില്‍ നിന്ന്‌ ഒരു മുളപ്പിക്കല്‍ മുളപ്പിച്ചിരിക്കുന്നു. وَاللَّهُ أَنْبَتَكُمْ مِنَ الأَرْضِ نَبَاتا ً
Thumma Yu`īdukum Fīhā Wa Yukhrijukum 'Ikhrājāan َ071-018. പിന്നെ അതില്‍ തന്നെ നിങ്ങളെ അവന്‍ മടക്കുകയും നിങ്ങളെ ഒരിക്കല്‍ അവന്‍ പുറത്തു കൊണ്ട്‌ വരികയും ചെയ്യുന്നതാണ്‌. ثُمَّ يُعِيدُكُمْ فِيهَا وَيُخْرِجُكُمْ إِخْرَاجا ً
Wa Allāhu Ja`ala Lakumu Al-'Arđa Bisāţāan َ071-019. അല്ലാഹു നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കുകയും ചെയ്തിരിക്കുന്നു. وَاللَّهُ جَعَلَ لَكُمُ الأَرْضَ بِسَاطا ً
Litaslukū Minhā Subulāan Fijājāan َ071-020. അതിലെ വിസ്താരമുള്ള പാതകളില്‍ നിങ്ങള്‍ പ്രവേശിക്കുവാന്‍ വേണ്ടി. لِتَسْلُكُوا مِنْهَا سُبُلا ً فِجَاجا ً
Qāla Nūĥun Rabbi 'Innahum `Aşawnī Wa Attaba`ū Man Lam Yazid/hu Māluhu Wa Waladuhu 'Illā Khasārāan َ071-021. നൂഹ്‌ പറഞ്ഞു: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും ഇവര്‍ എന്നോട്‌ അനുസരണക്കേട്‌ കാണിക്കുകയും ഒരു വിഭാഗത്തെ പിന്തുടരുകയും ചെയ്തിരിക്കുന്നു; അവര്‍ക്ക്‌ ( പിന്തുടരപ്പെട്ട നേതൃവിഭാഗത്തിന്‌ ) സ്വത്തും സന്താനവും മൂലം ( ആത്മീയവും പാരത്രികവുമായ ) നഷ്ടം കൂടുക മാത്രമാണുണ്ടായത്‌. قَالَ نُوح ٌ رَبِّ إِ Wa Makarū Makrāan Kubbārāan َ071-022. ( പുറമെ ) അവര്‍ ( നേതാക്കള്‍ ) വലിയ കുതന്ത്രം പ്രയോഗിക്കുകയും ചെയ്തിരിക്കുന്നു. وَمَكَرُوا مَكْرا ً كُبَّارا ً
Wa Qālū Lā Tadharunna 'Ālihatakum Wa Lā Tadharunna Waddāan Wa Lā Suwā`āan Wa Lā Yaghūtha Wa Ya`ūqa Wa Nasrāan َ071-023. അവര്‍ പറഞ്ഞു: ( ജനങ്ങളേ, ) നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്‌. വദ്ദ്‌, സുവാഅ്‌, യഗൂഥ്‌, യഊഖ്‌, നസ്‌റ്‌ എന്നിവരെ നിങ്ങള്‍ ഉപേക്ഷിക്കരുത്‌. وَقَالُوا لاَ تَذَرُنَّ آلِهَتَكُمْ وَلاَ تَذَرُنَّ وَدّا ً وَلاَ سُوَاعا ً وَلاَ يَغُوثَ وَيَعُوقَ وَنَسْرا ً
Wa Qad 'Ađallū Kathīrāan  ۖ  Wa Lā Tazidi Až-Žālimīna 'Illā Đalālāan َ071-024. അങ്ങനെ അവര്‍ വളരെയധികം ആളുകളെ വഴിപിഴപ്പിച്ചു. (രക്ഷിതാവേ,) ആ അക്രമകാരികള്‍ക്ക്‌ വഴിപിഴവല്ലാതെ മറ്റൊന്നും നീ വര്‍ദ്ധിപ്പിക്കരുതേ. وَقَدْ أَضَلُّوا كَثِيرا ً  ۖ  وَلاَ تَزِدِ الظَّالِمِينَ إِلاَّ ضَلاَلا ً
Mimmā Khī'ātihim 'Ughriqū Fa'udkhilū Nārāan Falam Yajidū Lahum Min Dūni Al-Lahi 'Anşārāan َ071-025. അവരുടെ പാപങ്ങള്‍ നിമിത്തം അവര്‍ മുക്കി നശിപ്പിക്കപ്പെട്ടു. എന്നിട്ടവര്‍ നരകാഗ്നിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. അപ്പോള്‍ തങ്ങള്‍ക്ക്‌ അല്ലാഹുവിനു പുറമെ സഹായികളാരെയും അവര്‍ കണ്ടെത്തിയില്ല. مِمَّا خَطِيئَاتِهِمْ أُغْرِقُوا فَأُدْخِلُوا نَارا ً فَلَمْ يَجِدُوا لَهُمْ مِنْ دُونِ ا Wa Qāla Nūĥun Rabbi Lā Tadhar `Alá Al-'Arđi Mina Al-Kāfirīna Dayyārāan َ071-026. നൂഹ്‌ പറഞ്ഞു.: എന്‍റെ രക്ഷിതാവേ, ഭൂമുഖത്ത്‌ സത്യനിഷേധികളില്‍ പെട്ട ഒരു പൌരനെയും നീ വിട്ടേക്കരുതേ. وَقَالَ نُوح ٌ رَبِّ لاَ تَذَرْ عَلَى الأَرْضِ مِنَ الْكَافِرِينَ دَيَّارا ً
'Innaka 'In Tadharhum Yuđillū `Ibādaka Wa Lā Yalidū 'Illā Fājirāan Kaffārāan َ071-027. തീര്‍ച്ചയായും നീ അവരെ വിട്ടേക്കുകയാണെങ്കില്‍ നിന്‍റെ ദാസന്‍മാരെ അവര്‍ പിഴപ്പിച്ചു കളയും. ദുര്‍വൃത്തന്നും സത്യനിഷേധിക്കുമല്ലാതെ അവര്‍ ജന്‍മം നല്‍കുകയുമില്ല. إِنَّكَ إِنْ تَذَرْهُمْ يُضِلُّوا عِبَادَكَ وَلاَ يَلِدُوا إِلاَّ فَاجِرا ً كَفَّارا ً
Rabbi Aghfir Lī Wa Liwālidayya Wa Liman Dakhala Baytiya Mu'umināan Wa Lilmu'uminīna Wa Al-Mu'umināti Wa Lā Tazidi Až-Žālimīna 'Illā Tabārāan َ071-028. എന്‍റെ രക്ഷിതാവേ, എന്‍റെ മാതാപിതാക്കള്‍ക്കും എന്‍റെ വീട്ടില്‍ വിശ്വാസിയായിക്കൊണ്ട്‌ പ്രവേശിച്ചവന്നും സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും നീ പൊറുത്തുതരേണമേ. അക്രമകാരികള്‍ക്ക്‌ നാശമല്ലാതൊന്നും നീ വര്‍ദ്ധിപ്പിക്കരുതേ. رَبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَنْ دَخَلَ بَيْتِيَ مُؤْمِ
Next Sūrah