68) Sūrat Al-Qalam

Printed format

68) سُورَة القَلَم

n Wa Al-Qalami Wa Mā Yasţurūna َ068-001. നൂന്‍- പേനയും അവര്‍ എഴുതുന്നതും തന്നെയാണ സത്യം. نُون وَالْقَلَمِ وَمَا يَسْطُرُونَ
Mā 'Anta Bini`mati Rabbika Bimajnūnin َ068-002. നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം കൊണ്ട്‌ നീ ഒരു ഭ്രാന്തനല്ല. مَا أَنْتَ بِنِعْمَةِ رَبِّكَ بِمَجْنُون ٍ
Wa 'Inna Laka La'ajrāan Ghayra Mamnūnin َ068-003. തീര്‍ച്ചയായും നിനക്ക്‌ മുറിഞ്ഞ്‌ പോകാത്ത പ്രതിഫലമുണ്ട്‌. وَإِنَّ لَكَ لَأَجْراً غَيْرَ مَمْنُون ٍ
Wa 'Innaka La`alá Khuluqin `Ažīmin َ068-004. തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു. وَإِنَّكَ لَعَلى خُلُقٍ عَظِيم ٍ
Fasatubşiru Wa Yubşirūna َ068-005. ആകയാല്‍ വഴിയെ നീ കണ്ടറിയും; അവരും കണ്ടറിയും; فَسَتُبْصِرُ وَيُبْصِرُونَ
Bi'ayyyikumu Al-Maftūnu َ068-006. നിങ്ങളില്‍ ആരാണ്‌ കുഴപ്പത്തിലകപ്പെട്ടവനെന്ന്‌ بِأَيّيِكُمُ الْمَفْتُونُ
'Inna Rabbaka Huwa 'A`lamu Biman Đalla `An Sabīlihi Wa Huwa 'A`lamu Bil-Muhtadīna َ068-007. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ അവന്‍റെ മാര്‍ഗം വിട്ടു പിഴച്ചുപോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും അവന്‍ നല്ലവണ്ണം അറിയുന്നവനാകുന്നു. إِنَّ رَبَّكَ هُوَ أَعْلَمُ بِمَنْ ضَلَّ عَنْ سَبِيلِه ِِ وَهُوَ أَعْلَمُ بِالْمُهْتَدِينَ
Falā Tuţi`i Al-Mukadhdhibīna َ068-008. അതിനാല്‍ സത്യനിഷേധികളെ നീ അനുസരിക്കരുത്‌? فَلاَ تُطِعِ الْمُكَذِّبِينَ
Wa Ddū Law Tud/hinu Fayud/hinūna َ068-009. നീ വഴങ്ങികൊടുത്തിരുന്നെങ്കില്‍ അവര്‍ക്കും വഴങ്ങിത്തരാമായിരുന്നു എന്നവര്‍ ആഗ്രഹിക്കുന്നു. وَدُّوا لَوْ تُدْهِنُ فَيُدْهِنُونَ
Wa Lā Tuţi` Kulla Ĥallāfin Mahīnin َ068-010. അധികമായി സത്യം ചെയ്യുന്നവനും, നീചനുമായിട്ടുള്ള യാതൊരാളെയും നീ അനുസരിച്ചു പോകരുത്‌. وَلاَ تُطِعْ كُلَّ حَلاَّف ٍ مَهِين ٍ
Hammāzin Mashshā'in Binamīmin َ068-011. കുത്തുവാക്ക്‌ പറയുന്നവനും ഏഷണിയുമായി നടക്കുന്നവനുമായ هَمَّاز ٍ مَشَّاء ٍ بِنَمِيم ٍ
Mannā`in Lilkhayri Mu`tadin 'Athīmin َ068-012. നന്‍മക്ക്‌ തടസ്സം നില്‍ക്കുന്നവനും, അതിക്രമിയും മഹാപാപിയുമായ مَنَّاع ٍ لِلْخَيْرِ مُعْتَدٍ أَثِيم ٍ
`Utullin Ba`da Dhālika Zanīmin َ068-013. ക്രൂരനും അതിനു പുറമെ ദുഷ്കീര്‍ത്തി നേടിയവനുമായ عُتُلّ ٍ بَعْدَ ذَلِكَ زَنِيم ٍ
'An Kāna Dhā Mālin Wa Banīna َ068-014. അവന്‍ സ്വത്തും സന്താനങ്ങളും ഉള്ളവനായി എന്നതിനാല്‍ (അവന്‍ അത്തരം നിലപാട്‌ സ്വീകരിച്ചു.) أَنْ كَانَ ذَا مَال ٍ وَبَنِينَ
'Idhā Tutlá `Alayhi 'Āyātunā Qāla 'Asāţīru Al-'Awwalīna َ068-015. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവന്ന്‌ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ അവന്‍ പറയും; പൂര്‍വ്വികന്‍മാരുടെ പുരാണകഥകള്‍ എന്ന്‌. إِذَا تُتْلَى عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الأَوَّلِينَ
Sanasimuhu `Alá Al-Khurţūmi َ068-016. വഴിയെ ( അവന്‍റെ ) തുമ്പിക്കൈ മേല്‍ നാം അവന്ന്‌ അടയാളം വെക്കുന്നതാണ്‌. سَنَسِمُه ُُ عَلَى الْخُرْطُومِ
'Innā Balawnāhum Kamā Balawnā 'Aşĥāba Al-Jannati 'Idh 'Aqsamū Layaşrimunnahā Muşbiĥīna َ068-017. ആ തോട്ടക്കാരെ നാം പരീക്ഷിച്ചത്‌ പോലെ തീര്‍ച്ചയായും അവരെയും നാം പരീക്ഷിച്ചിരിക്കുകയാണ്‌. പ്രഭാതവേളയില്‍ ആ തോട്ടത്തിലെ പഴങ്ങള്‍ അവര്‍ പറിച്ചെടുക്കുമെന്ന്‌ അവര്‍ സത്യം ചെയ്ത സന്ദര്‍ഭം. إِنَّا بَلَوْنَاهُمْ كَمَا بَلَوْنَا أَصْحَابَ الْجَنَّةِ إِذْ أَقْسَمُوا لَيَصْرِمُنَّهَا مُصْبِحِينَ
Wa Lā Yastathnūna َ068-018. അവര്‍ ( യാതൊന്നും ) ഒഴിവാക്കി പറഞ്ഞിരുന്നില്ല. وَلاَ يَسْتَثْنُونَ
Faţāfa `Alayhā Ţā'ifun Min Rabbika Wa Hum Nā'imūna َ068-019. എന്നിട്ട്‌ അവര്‍ ഉറങ്ങിക്കൊണ്ടിരിക്കെ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ശിക്ഷ ആ തോട്ടത്തെ ബാധിച്ചു. فَطَافَ عَلَيْهَا طَائِف ٌ مِنْ رَبِّكَ وَهُمْ نَائِمُونَ
Fa'aşbaĥat Kālşşarīmi َ068-020. അങ്ങനെ അത്‌ മുറിച്ചെടുക്കപ്പെട്ടത്‌ പോലെ ആയിത്തീര്‍ന്നു. فَأَصْبَحَتْ كَالصَّرِيمِ
Fatanādaw Muşbiĥīna َ068-021. അങ്ങനെ പ്രഭാതവേളയില്‍ അവര്‍ പരസ്പരം വിളിച്ചുപറഞ്ഞു: فَتَنَادَوا مُصْبِحِينَ
'Ani Aghdū `Alá Ĥarthikum 'In Kuntum Şārimīna َ068-022. നിങ്ങള്‍ പറിച്ചെടുക്കാന്‍ പോകുകയാണെങ്കില്‍ നിങ്ങളുടെ കൃഷിസ്ഥലത്തേക്ക്‌ നിങ്ങള്‍ കാലത്തുതന്നെ പുറപ്പെടുക. أَنِ اغْدُوا عَلَى حَرْثِكُمْ إِنْ كُنتُمْ صَارِمِينَ
nţalaqū Wa Hum Yatakhāfatūna َ068-023. അവര്‍ അന്യോന്യം മന്ത്രിച്ചു കൊണ്ടു പോയി. فَانطَلَقُوا وَهُمْ يَتَخَافَتُونَ
'An Lā Yadkhulannahā Al-Yawma `Alaykum Miskīnun َ068-024. ഇന്ന്‌ ആ തോട്ടത്തില്‍ നിങ്ങളുടെ അടുത്ത്‌ ഒരു സാധുവും കടന്നു വരാന്‍ ഇടയാവരുത്‌ എന്ന്‌. أَنْ لاَ يَدْخُلَنَّهَا الْيَوْمَ عَلَيْكُمْ مِسْكِين ٌ
Waghadaw `Alá Ĥardin Qādirīna َ068-025. അവര്‍ ( സാധുക്കളെ ) തടസ്സപ്പെടുത്താന്‍ കഴിവുള്ളവരായിക്കൊണ്ടു തന്നെ കാലത്ത്‌ പുറപ്പെടുകയും ചെയ്തു. وَغَدَوْا عَلَى حَرْد ٍ قَادِرِينَ
Falammā Ra'awhā Qālū 'Innā Lađāllūna َ068-026. അങ്ങനെ അത്‌ ( തോട്ടം ) കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിഴവു പറ്റിയവരാകുന്നു. فَلَمَّا رَأَوْهَا قَالُوا إِنَّا لَضَالُّونَ
Bal Naĥnu Maĥrūmūna َ068-027. അല്ല, നാം നഷ്ടം നേരിട്ടവരാകുന്നു. بَلْ نَحْنُ مَحْرُومُونَ
Qāla 'Awsaţuhum 'Alam 'Aqul Lakum Lawlā Tusabbiĥūna َ068-028. അവരുടെ കൂട്ടത്തില്‍ മദ്ധ്യനിലപാടുകാരനായ ഒരാള്‍ പറഞ്ഞു: ഞാന്‍ നിങ്ങളോട്‌ പറഞ്ഞില്ലേ? എന്താണ്‌ നിങ്ങള്‍ അല്ലാഹുവെ പ്രകീര്‍ത്തിക്കാതിരുന്നത്‌? قَالَ أَوْسَطُهُمْ أَلَمْ أَقُلْ لَكُمْ لَوْلاَ تُسَبِّحُونَ
Qālū Subĥāna Rabbinā 'Innā Kunnā Žālimīna َ068-029. അവര്‍ പറഞ്ഞു: നമ്മുടെ രക്ഷിതാവ്‌ എത്രയോ പരിശുദ്ധന്‍! തീര്‍ച്ചയായും നാം അക്രമികളായിരിക്കുന്നു. قَالُوا سُبْحَانَ رَبِّنَا إِنَّا كُنَّا ظَالِمِينَ
Fa'aqbala Ba`đuhum `Alá Ba`đin Yatalāwamūna َ068-030. അങ്ങനെ പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട്‌ അവരില്‍ ചിലര്‍ ചിലരുടെ നേര്‍ക്ക്‌ തിരിഞ്ഞു. فَأَقْبَلَ بَعْضُهُمْ عَلَى بَعْض ٍ يَتَلاَوَمُونَ
Qālū Yā Waylanā 'Innā Kunnā Ţāghīna َ068-031. അവര്‍ പറഞ്ഞു: നമ്മുടെ നാശമേ! തീര്‍ച്ചയായും നാം അതിക്രമകാരികളായിരിക്കുന്നു. قَالُوا يَا وَيْلَنَا إِنَّا كُنَّا طَاغِينَ
`Asá Rabbunā 'An Yubdilanā Khayrāan Minhā 'Innā 'Ilá Rabbinā Rāghibūna َ068-032. നമ്മുടെ രക്ഷിതാവ്‌ അതിനെക്കാള്‍ ഉത്തമമായത്‌ നമുക്ക്‌ പകരം തന്നേക്കാം. തീര്‍ച്ചയായും നാം നമ്മുടെ രക്ഷിതാവിങ്കലേക്ക്‌ ആഗ്രഹിച്ചു ചെല്ലുന്നവരാകുന്നു. عَسَى رَبُّنَا أَنْ يُبْدِلَنَا خَيْرا ً مِنْهَا إِنَّا إِلَى رَبِّنَا رَاغِبُونَ
Kadhālika Al-`Adhābu  ۖ  Wa La`adhābu Al-'Ākhirati 'Akbaru  ۚ  Law Kānū Ya`lamūna َ068-033. അപ്രകാരമാകുന്നു ശിക്ഷ. പരലോകശിക്ഷയാവട്ടെ കൂടുതല്‍ ഗൌരവമുള്ളതാകുന്നു. അവര്‍ അറിഞ്ഞിരുന്നെങ്കില്‍! كَذَلِكَ الْعَذَابُ  ۖ  وَلَعَذَابُ الآخِرَةِ أَكْبَرُ  ۚ  لَوْ كَانُوا يَعْلَمُونَ
'Inna Lilmuttaqīna `Inda Rabbihim Jannāti An-Na`īmi َ068-034. തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ അവരുടെ രക്ഷിതാവിങ്കല്‍ അനുഗ്രഹങ്ങളുടെ സ്വര്‍ഗത്തോപ്പുകളുണ്ട്‌. إِنَّ لِلْمُتَّقِينَ عِنْدَ رَبِّهِمْ جَنَّاتِ النَّعِيمِ
'Afanaj`alu Al-Muslimīna Kālmujrimīna َ068-035. അപ്പോള്‍ മുസ്ലിംകളെ നാം കുറ്റവാളികളെപോലെ ആക്കുമോ? أَفَنَجْعَلُ الْمُسْلِمِينَ كَالْمُجْرِمِينَ
Mā Lakum Kayfa Taĥkumūna َ068-036. നിങ്ങള്‍ക്കെന്തു പറ്റി? നിങ്ങള്‍ എങ്ങനെയാണ്‌ വിധികല്‍പിക്കുന്നത്‌? مَا لَكُمْ كَيْفَ تَحْكُمُونَ
'Am Lakum Kitābun Fīhi Tadrusūna َ068-037. അതല്ല, നിങ്ങള്‍ക്കു വല്ല ഗ്രന്ഥവും കിട്ടിയിട്ട്‌ നിങ്ങളതില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണോ? أَمْ لَكُمْ كِتَاب ٌ فِيه ِِ تَدْرُسُونَ
'Inna Lakum Fīhi Lamā Takhayyarūna َ068-038. നിങ്ങള്‍ ( യഥേഷ്ടം ) തെരഞ്ഞെടുക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക്‌ അതില്‍ ( ആ ഗ്രന്ഥത്തില്‍ ) വന്നിട്ടുണ്ടോ? إِنَّ لَكُمْ فِيه ِِ لَمَا تَخَيَّرُونَ
'Am Lakum 'Aymānun `Alaynā Bālighatun 'Ilá Yawmi Al-Qiyāmati  ۙ  'Inna Lakum Lamā Taĥkumūna َ068-039. അതല്ല, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ എത്തുന്ന - നിങ്ങള്‍ വിധിക്കുന്നതെല്ലാം നിങ്ങള്‍ക്കായിരിക്കുമെന്നതിനുള്ള-വല്ല കരാറുകളും നിങ്ങളോട്‌ നാം ബാധ്യതയേറ്റതായി ഉണ്ടോ? أَمْ لَكُمْ أَيْمَانٌ عَلَيْنَا بَالِغَة ٌ إِلَى يَوْمِ الْقِيَامَةِ  ۙ  إِنَّ لَكُمْ لَمَا تَحْكُمُونَ
Salhum 'Ayyuhum Bidhālika Za`īmun َ068-040. അവരില്‍ ആരാണ്‌ ആ കാര്യത്തിന്‌ ഉത്തരവാദിത്തം ഏല്‍ക്കാനുള്ളത്‌ എന്ന്‌ അവരോട്‌ ചോദിച്ചു നോക്കുക. سَلْهُم أَيُّهُمْ بِذَلِكَ زَعِيم ٌ
'Am Lahum Shurakā'u Falya'tū Bishurakā'ihim 'In Kānū Şādiqīna َ068-041. അതല്ല, അവര്‍ക്ക്‌ വല്ല പങ്കുകാരുമുണ്ടോ? എങ്കില്‍ അവരുടെ ആ പങ്കുകാരെ അവര്‍ കൊണ്ടുവരട്ടെ. അവര്‍ സത്യവാന്‍മാരാണെങ്കില്‍. أَمْ لَهُمْ شُرَكَاءُ فَلْيَأْتُوا بِشُرَكَائِهِمْ إِنْ كَانُوا صَادِقِينَ
Yawma Yukshafu `An Sāqin Wa Yud`awna 'Ilá As-Sujūdi Falā Yastaţī`ūna َ068-042. കണങ്കാല്‍ വെളിവാക്കപ്പെടുന്ന ( ഭയങ്കരമായ ) ഒരു ദിവസത്തെ നിങ്ങള്‍ ഓര്‍ക്കുക. സുജൂദ്‌ ചെയ്യാന്‍ ( അന്ന്‌ ) അവര്‍ ക്ഷണിക്കപ്പെടും. അപ്പോള്‍ അവര്‍ക്കതിന്‌ സാധിക്കുകയില്ല. يَوْمَ يُكْشَفُ عَنْ سَاق ٍ وَيُدْعَوْنَ إِلَى السُّجُودِ فَلاَ يَسْتَطِيعُونَ
Khāshi`atan 'Abşāruhum Tarhaquhum Dhillatun  ۖ  Wa Qad Kānū Yud`awna 'Ilá As-Sujūdi Wa Hum Sālimūna َ068-043. അവരുടെ കണ്ണുകള്‍ കീഴ്പോട്ട്‌ താഴ്ന്നിരിക്കും. നിന്ദ്യത അവരെ ആവരണം ചെയ്യും. അവര്‍ സുരക്ഷിതരായിരുന്ന സമയത്ത്‌ സുജൂദിനായി അവര്‍ ക്ഷണിക്കപ്പെട്ടിരുന്നു. خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّة ٌ  ۖ  وَقَدْ كَانُوا يُدْعَوْنَ إِلَى السُّجُودِ وَهُمْ سَالِمُونَ
Fadharnī Wa Man Yukadhdhibu Bihadhā Al-Ĥadīthi  ۖ  Sanastadrijuhum Min Ĥaythu Lā Ya`lamūna َ068-044. ആകയാല്‍ എന്നെയും ഈ വര്‍ത്തമാനം നിഷേധിച്ചു കളയുന്നവരെയും കുടി വിട്ടേക്കുക. അവര്‍ അറിയാത്ത വിധത്തിലൂടെ നാം അവരെ പടിപടിയായി പിടികൂടിക്കൊള്ളാം. فَذَرْنِي وَمَنْ يُكَذِّبُ بِهَذَا الْحَدِيثِ  ۖ  سَنَسْتَدْرِجُهُمْ مِنْ حَيْثُ لاَ يَعْلَمُونَ
Wa 'Umlī Lahum  ۚ  'Inna Kaydī Matīnun َ068-045. ഞാന്‍ അവര്‍ക്ക്‌ നീട്ടിയിട്ട്‌ കൊടുക്കുകയും ചെയ്യും. തീര്‍ച്ചയായും എന്‍റെ തന്ത്രം ശക്തമാകുന്നു. وَأُمْلِي لَهُمْ  ۚ  إِنَّ كَيْدِي مَتِين ٌ
'Am Tas'aluhum 'Ajrāan Fahum Min Maghramin Muthqalūna َ068-046. അതല്ല, നീ അവരോട്‌ വല്ല പ്രതിഫലവും ചോദിച്ചിട്ട്‌ അവര്‍ കടബാധയാല്‍ ഞെരുങ്ങിയിരിക്കുകയാണോ? أَمْ تَسْأَلُهُمْ أَجْرا ً فَهُمْ مِنْ مَغْرَم ٍ مُثْقَلُونَ
'Am `Indahumu Al-Ghaybu Fahum Yaktubūna َ068-047. അതല്ല, അവരുടെ അടുക്കല്‍ അദൃശ്യജ്ഞാനമുണ്ടായിട്ട്‌ അവര്‍ എഴുതി എടുത്തു കൊണ്ടിരിക്കുകയാണോ? أَمْ عِنْدَهُمُ الْغَيْبُ فَهُمْ يَكْتُبُونَ
Fāşbir Liĥukmi Rabbika Wa Lā Takun Kaşāĥibi Al-Ĥūti 'Idh Nādá Wa Huwa Makžūmun َ068-048. അതുകൊണ്ട്‌ നിന്‍റെ രക്ഷിതാവിന്‍റെ വിധി കാത്ത്‌ നീ ക്ഷമിച്ചു കൊള്ളുക. നീ മത്സ്യത്തിന്‍റെ ആളെപ്പോലെ ( യൂനുസ്‌ നബിയെപ്പോലെ ) ആകരുത്‌. അദ്ദേഹം ദുഃഖനിമഗ്നായികൊണ്ട്‌ വിളിച്ചു പ്രാര്‍ത്ഥിച്ച സന്ദര്‍ഭം. فَاصْبِرْ لِحُكْمِ رَبِّكَ وَلاَ تَكُنْ كَصَاحِبِ الْحُوتِ إِذْ نَادَى وَهُوَ مَكْظُوم ٌ
Lawlā 'An Tadārakahu Ni`matun Min Rabbihi Lanubidha Bil-`Arā'i Wa Huwa Madhmūmun َ068-049. അദ്ദേഹത്തിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം അദ്ദേഹത്തെ വീണ്ടെടുത്തിട്ടില്ലായിരുന്നെങ്കില്‍ അദ്ദേഹം ആ പാഴ്ഭൂമിയില്‍ ആക്ഷേപാര്‍ഹനായിക്കൊണ്ട്‌ പുറന്തള്ളപ്പെടുമായിരുന്നു. لَوْلاَ أَنْ تَدَارَكَه ُُ نِعْمَة ٌ مِنْ رَبِّه ِِ لَنُبِذَ بِالْعَرَاءِ وَهُوَ مَذْمُوم ٌ
jtabāhu Rabbuhu Faja`alahu Mina Aş-Şāliĥīna َ068-050. അപ്പോള്‍ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും എന്നിട്ട്‌ അദ്ദേഹത്തെ സജ്ജനങ്ങളുടെ കൂട്ടത്തിലാക്കുകയും ചെയ്തു. فَاجْتَبَاه ُُ رَبُّه ُُ فَجَعَلَه ُُ مِنَ الصَّالِحِينَ
Wa 'In Yakādu Al-Ladhīna Kafarū Layuzliqūnaka Bi'abşārihim Lammā Sami`ū Adh-Dhikra Wa Yaqūlūna 'Innahu Lamajnūnun َ068-051. സത്യനിഷേധികള്‍ ഈ ഉല്‍ബോധനം കേള്‍ക്കുമ്പോള്‍ അവരുടെ കണ്ണുകള്‍കൊണ്ട്‌ നോക്കിയിട്ട്‌ നീ ഇടറി വീഴുമാറാക്കുക തന്നെ ചെയ്യും. തീര്‍ച്ചയായും ഇവന്‍ ഒരു ഭ്രാന്തന്‍ തന്നെയാണ്‌ എന്നവര്‍ പറയും. وَإِنْ يَكَادُ الَّذِينَ كَفَرُوا لَيُزْلِقُونَكَ بِأَبْصَارِهِمْ لَمَّا سَمِعُوا الذِّكْرَ وَيَقُولُونَ إِ Wa Mā Huwa 'Illā Dhikrun Lil`ālamīna َ068-052. ഇത്‌ ലോകര്‍ക്കുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല. وَمَا هُوَ إِلاَّ ذِكْر ٌ لِلْعَالَمِينَ
Next Sūrah